
തൃശൂർ: തൃശൂർ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി സൊസൈറ്റിയുടെ (ടോഗ്സ്) ആഭിമുഖ്യത്തിൽ സ്തനാർബുദ പ്രതിരോധ ബോധവത്കരണത്തിന്റെ ഭാഗമായി നാളെ 'കാൻവോക്ക്' വാക്കത്തൺ നടക്കും.
നാളെ വൈകിട്ട് 2.30ന് പള്ളിത്താമം ഗ്രൗണ്ടിൽ മേയർ ഡോ.നിജി ജസ്റ്റിൻ ഫ്ലാഗ് ഓഫ് നിർവഹിക്കും. വൈകിട്ട് 4ന് റീജ്യണൽ തിയറ്ററിൽ നടക്കുന്ന സമാപന സമ്മേളനം നടി ലെന ഉദ്ഘാടനം ചെയ്യും. ടോഗ്സ് പ്രസിഡന്റ് ഡോ.നീത ജോർജ് അദ്ധ്യക്ഷയാകുന്ന ചടങ്ങിൽ ഡോ.വി.പി.പൈലി മുഖ്യാതിഥിയാകും. സ്തനാർബുദ അവബോധ ഡാൻസ് ഡ്രാമയും അരങ്ങേറും.ടോഗ്സ് സെക്രട്ടറി ഡോ.സി.ആർ.രശ്മി, ജനറൽ കൺവീനർ ഡോ.എം. വേണുഗോപാൽ, ഡോ.എം. ദീപ്തി, ഡോ.സറീന ഗിൽവാസ്, ഡോ. പ്രമീളാ മേനോൻ, ഡോ. ലഫ്റ്റനന്റ് കേണൽ ബി.വിപിൻ, ഡോ. സപ്ന ശ്രീധർ തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |