
പുതുക്കാട്: സുസ്ഥിര പാലിയേറ്റീവ് കെയർ സൊസൈറ്റിയും പ്രവാസി കൂട്ടായ്മയായ സേയ്ഫ്‌കേരളയും സംയുക്തമായി ഒരു ഡയപ്പർ, ഒരു കുടുംബത്തിന്റെ ആശ്വാസം' സൗജന്യ ഡയപ്പർ വിതരണ പദ്ധതി ആരംഭിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
അശ്വതി വിബി ഉദ്ഘാടനം ചെയ്തു. സേയ്ഫ്‌കേരള ചെയർമാൻ പി.കെ.മൻസൂർ ഡയപ്പർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. സുസ്ഥിര പ്രസിഡന്റ് പി.തങ്കം ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സുസ്ഥിര വൈസ് പ്രസിഡന്റ് സി.എൻ. വിദ്യാധരൻ, ജോസ് തെക്കേതല , വി.കെ.കാർത്തികേയൻ എന്നിവർ സംസാരിച്ചു. ഒരു വർഷത്തേക്ക് മുടങ്ങാതെ കിടപ്പ് രോഗികളുടെ വീടുകളിലെത്തുന്ന ഡയപ്പറാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |