തൃശൂർ: തൃശൂർ വിവേകോദയം ബോയ്‌സ് സ്‌കൂൾ ലൈബ്രറി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി കളംപാട്ട് ശില്പശാല സംഘടിപ്പിച്ചു. അനുഷ്ഠാന കലകളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.
ലോക റെക്കോർഡ് ജേതാവും പാരമ്പര്യ കളംപാട്ട് കലാകാരനുമായ കടന്നമണ്ണ ശ്രീനിവാസൻ ശില്പശാല നയിച്ചു. കളംപാട്ടിന്റെ ചടങ്ങുകൾ, ഐതിഹ്യങ്ങൾ, അനുഷ്ഠാനങ്ങൾ, സങ്കല്പം എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അദ്ദേഹത്തിന്റെ 306-ാം കളംപാട്ട് ശില്പശാലയാണിത്. ഹെഡ്മാസ്റ്റർ എം.ജി. സജീവ്, ലൈബ്രറി ക്ലബ് കൺവീനർ ദിവ്യ എം. എന്നിവർ ചടങ്ങിൽ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |