SignIn
Kerala Kaumudi Online
Tuesday, 21 July 2026 6.53 PM IST

ആരോഗ്യവകുപ്പ് കൺതുറക്കുന്നു: മരുന്ന് ക്ഷാമത്തിന് 'ചികിത്സ' ഉടൻ

photo

തൃശൂർ: തൃശൂർ ജില്ലാ ജനറൽ ആശുപത്രി ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ രൂക്ഷമായ മരുന്ന് ക്ഷാമത്തിന് പരിഹാരം കാണാൻ ആരോഗ്യവകുപ്പിന്റെ അടിയന്തര ഇടപെടൽ. ആശുപത്രികളിലെ മരുന്നുകളുടെ ലഭ്യത സംബന്ധിച്ച് ഈ ആഴ്ച തന്നെ അടിയന്തര പരിശോധന നടത്തുമെന്ന് കേരളകൗമുദിയോട് ആരോഗ്യ വകുപ്പ് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. സർക്കാർ ആശുപത്രികളിലെ കടുത്ത മരുന്ന് ക്ഷാമത്തെക്കുറിച്ച് കഴിഞ്ഞ ദിവസം 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി.
ആശുപത്രികളിൽ മരുന്നില്ലാത്ത സാഹചര്യമുണ്ടെങ്കിൽ ഉടൻ പരിഹാരം കാണണമെന്നും വിതരണം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആരോഗ്യവിഭാഗം നിർദ്ദേശിച്ചിട്ടുണ്ട്. മരുന്ന് വിതരണം കൃത്യമായി നടത്തണമെന്നും ഇതിനായി കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിലും ഡയറക്ടറേറ്റ് ഒഫ് ഹെൽത്ത് സർവീസിലും മോണിറ്ററിംഗ് സെൽ രൂപീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. മരുന്ന് വിതരണം സുഗമമാക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചു. അപാകതകളുണ്ടാകരുതെന്ന നിർദ്ദേശത്തിന് പിന്നാലെ മരുന്ന് വിതരണം സുഗമമായി നടക്കുന്നുവെന്നായിരുന്നു വിലയിരുത്തലെങ്കിലും, നിലവിൽ എവിടെയെങ്കിലും വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.

ദുരിതത്തിലായി രോഗികൾ

കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ്, വിവിധ താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ എത്തിയ ആയിരക്കണക്കിന് രോഗികളാണ് മരുന്ന് കിട്ടാതെ വലഞ്ഞത്. ആന്റിബയോട്ടിക്കുകൾ, ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ തുടങ്ങി ആശുപത്രികളിൽ ഇല്ലാത്ത മരുന്നുകളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട്. ഇതേത്തുടർന്ന് നിർധനരായ രോഗികൾക്ക് ഉൾപ്പെടെ വലിയ തുക നൽകി സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെ ആശ്രയിക്കേണ്ടി വന്നു. ടെൻഡർ പുതുക്കുന്നത് സംബന്ധിച്ച തർക്കങ്ങളും പ്രശ്‌നങ്ങളുമാണ് മരുന്ന് വിതരണത്തെ ബാധിച്ചതെന്നാണ് സൂചന. അതേസമയം, കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ നിന്ന് യഥാസമയം മരുന്നുകൾ ലഭ്യമാകാത്തതാണ് നിലവിലെ ക്ഷാമത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

കഴിഞ്ഞ രണ്ടാഴ്ചയിലെ ക്ഷാമം

അമോക്സിലിൻ സിറപ്പ്
അറ്റോർവാസ്റ്റാറ്റിൻ
അസ്താലിൻ സിറപ്പ് (സാൽബൂറ്റമോൾ)
അസത്രോമൈസിൻ സിറപ്പ്
സൊറേഷ്യോ പെപ്റ്റിഡെയ്സ്
സക്ലോപാം ഗുളിക

ആന്റി ബയോട്ടിക് ഇൻജക്ഷനുകൾ

ബെൻസൈൽ പെൻസിലിൻ
സോഡിയം ക്ലോറൈഡ്
പാരസിറ്റാമോൾ ഐ.വി

പൊതുവിലെ ക്ഷാമം

നോർഫ്‌ലോക്‌സിൻ
മെറ്റ്‌ഫോർമിൻ 500
നോർമൽ സൈലൻ 500
ആസ്പിരിൻ 75എം.ജി
സിട്രിസിൻ
പാരസിറ്റാമോൾ സിറപ്പ്
പാൻഡപ്രിസോൾ
പാൻടോപ്പ്
അസിക്ലോഫെനാക്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL