
തൃശൂർ: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 30 കോടി രൂപ ഒന്നാം സമ്മാനമുള്ള 'തിരുവോണം ബമ്പർ ഭാഗ്യക്കുറി 2026' (ബി.ആർ111) ടിക്കറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനവും പ്രകാശനവും രാജൻ ജെ. പല്ലൻ എം.എൽ.എ നിർവഹിച്ചു. കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ അദ്ധ്യക്ഷയായി. ടിക്കറ്റിന്റെ ആദ്യ വിൽപന ലോട്ടറി ഏജന്റ് എ.ആർ. ലക്ഷ്മണന് നൽകി മേയർ നിർവഹിച്ചു. 'വിശ്വസ്തം, സുതാര്യം, ജനകീയം' എന്ന മുദ്രാവാക്യമുയർത്തുന്ന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് സെപ്തംബർ 26ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. സിനി പി. ഇലഞ്ഞിക്കൽ, പ്രിയ കെ. ഉണ്ണിക്കൃഷ്ണൻ, പി.എം. സ്മിത, തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |