അതിരപ്പള്ളി: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന കവാടത്തിൽ പുതുതായ നിർമ്മിച്ച സമുച്ചയത്തിന്റെ ഉദ്ഘാടനം തിങ്കളഴ്ച മന്ത്രി ഷിബു ബേബി ജോൺ നിർവഹിക്കും. എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. വാഴച്ചാൽ വനവികസന ഏജൻസിയുടെ ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ അതിരപ്പള്ളി വനശ്രീ ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനവും നവീകരിച്ച വാഴച്ചാൽ വനശ്രീ ഇക്കോ ഷോപ്പിന്റെ സമർപ്പണവും മന്ത്രി നിർവഹിക്കും.
വാഴച്ചാൽ ജി.ഡബ്ല്യു.എൽ.പി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബെന്നി ബെഹനാൻ എം.പി. വിശിഷ്ടാതിഥിയാകും. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡോ. എൽ. ചന്ദ്രശേഖർ റിപ്പോർട്ട് അവതരിപ്പിക്കും.
അതിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സതീഷ് കുമാർ, ജില്ലാ പഞ്ചായത്തംഗം ഡാർളി പോൾ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്തംഗം റിജേഷ് ,രമ്യ ബിനു,ഡോ. ആർ. ആടലരശൻ, ഐ.എസ്.സുരേഷ് ബാബു തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |