
തൃശൂർ: കോടികളുടെ കുടിശിക കാരണം സ്വകാര്യ മരുന്നു കമ്പനികൾ വിതരണത്തിൽ നിന്നും പിൻമാറിയതോടെ ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മരുന്നുകൾക്ക് ക്ഷാമം. മരുന്ന് ക്ഷാമം പരിഹരിക്കുമെന്നും മെഡിക്കൽ സർവീസസ് കോർപ്പറേഷന് കുടിശികയുള്ള കോടികൾ ഉടനെ കൊടുത്ത് തീർക്കുമെന്നും സർക്കാർ ആവർത്തിക്കുന്നുണ്ട് എങ്കിലും എപ്പോഴും നൽകിയിട്ടില്ല. മെഡിക്കൽ കോളജിൽ നിന്നും ജില്ലാ ആശുപത്രികളിൽ നിന്നുമെല്ലാം നൂറു കണക്കിന് ആളുകളാണ് മെഡിക്കൽസ്റ്റോറുകളെ ആശ്രയിക്കുന്നത്. തൃശൂർ മെഡി.കോളേജിലേക്ക് കാരുണ്യ ഫാർമസി വഴി മരുന്നുകൾ എത്തിക്കുമെന്ന് പറഞ്ഞെങ്കിലും അതും നടപ്പായില്ല.
മെഡി.കോളേജിൽ ഗുരുതരം
കീമോ തെറാപ്പി, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയവയ്ക്കുള മരുന്നുകൾക്കും ക്ഷാമം ഉണ്ട്. സർജിക്കൽ ഉപകരണങ്ങളും ലഭ്യമല്ല. വീട്ടിൽ വച്ച് ഡയാലിസിസ് ചെയ്യാനുള്ള (പെരിട്ടോണിയൽ ഡയാലിസിസ്) ഫ്ലൂയിഡും കത്തീറ്ററും ലഭ്യമല്ലെന്ന പ്രശ്നവുമുണ്ട്.
കീമോയ്ക്ക് ഉപയോഗിക്കുന്ന ഡാകാർബാസിൻ, ഫിൽഗ്രാസ്റ്റീം, ബേവാസിസുമാബ്, സൈറ്റാറാബിൻ,
സൈക്ലോ ഫോസ്ഫമൈഡ് തുടങ്ങിയവയുടെ സ്റ്റോക്കും കുറവാണ്.
ജില്ലാ ജനറൽ ആശുപത്രിയിൽ ഇല്ലാത്ത മരുന്ന്
പാരസിറ്റാമോൾ, ഓഗ്മെന്റൻ ഉൾപ്പെടെയുള്ള ഇൻജെക്ഷൻ
പാരസിറ്റാമോൾ സിറപ്പ്
ഗ്യാസിനുള്ള പാൻഡപ്രിസോൾ, പാൻടോപ്പ്
നീരിനുള്ള ഗുളികകൾ
അസിക്ലോഫെനാക്
ആന്റിബയോട്ടിക് മരുന്നുകൾ
ജീവിതശൈലി രോഗ മരുന്നുകൾ
വടക്കാഞ്ചേരിയിൽ
ചില സമയത്ത് കിടത്തി ചികിത്സ വേണ്ടവരെ മരുന്ന് ക്ഷാമം മൂലം മറ്റു ആശുപത്രികളിലേക്ക് പറഞ്ഞയക്കുന്ന സ്ഥിതി വരെ ഉണ്ടായി. പാരസിറ്റാമോൾ, ഡോളോ തുടങ്ങിയ ചുരുക്കം ചില മരുന്നുകൾ മാത്രമാണ് ഇവിടെ നിന്ന് യഥേഷ്ടം ലഭിക്കുന്നത്.
ഇരിങ്ങാലക്കുട ആശുപത്രി
ജീവിതശൈലി രോഗങ്ങളായ പ്രഷർ, ഷുഗർ എന്നിവയ്ക്കുള്ള മരുന്ന് പോലും ഇല്ല. പേവിഷ ബാധയ്ക്കുള്ള ആന്റിറാബിസ് വാക്‌സിനും ഇവിടെയില്ല.
പൊതുവിലുള്ള ക്ഷാമം
ഓക്കാനം, ഛർദ്ദി എന്നിവയ്ക്കു നൽകുന്ന ഡോം പെരിഡോൺ ഗുളിക. വയറ്റിലെ അണുബാധയ്ക്കു നൽകുന്ന നോർഫ്‌ലോക്‌സിൻ. ജീവിതശൈലി രോഗങ്ങൾക്കുള്ള മെറ്റ്‌ഫോർമിൻ 500, ആസ്പിരിൻ 75എം.ജി ഗുളികകൾ.
ഓരോ മരുന്നുകളുടെയും ലഭ്യതയ്ക്കനുസരിച്ച് ഓരോ ദിവസവും വിവിധ ആശുപത്രികളിൽ വ്യത്യസ്തമരുന്നുകൾക്കാണ് ക്ഷാമം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |