
തൃശൂർ: ജനശക്തി കോൺഗ്രസ് കേരള വെട്രി കഴകം ജില്ലാ നേതൃത്വ കൺവെൻഷൻ നടന്നു. സബീർ റഹ്മാൻ അദ്ധ്യക്ഷനായി. ജനശക്തി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്തു. വിപണിയിലെ വിലക്കയറ്റം തടഞ്ഞു നിറുത്തുവാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സക്കാരിനോടാവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് അജിത കാട്ടൂർ,വൈസ് പ്രസിഡന്റ് ജേക്കബ് ലാലൂർ,ജനറൽ സെക്രട്ടറി ഉമ്മർ ചാവക്കാട്,ജോന്റ് സെക്രട്ടറി ജയകുമാർ,ട്രഷറർ സുരേഷ് കൊഴുക്കുള്ളി മുന്നണി കൺവീനർ ദാസൻ പെരിയത്തറ, ബിന്ദു രാജൻ ഉൾപ്പടെ ഇരുപത്തിയൊന്നംഗ കമിറ്റിക്ക് രൂപം നല്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |