SignIn
Kerala Kaumudi Online
Sunday, 27 September 2026 2.38 AM IST

ശ്രീനാരായണ ധർമ്മപരിഷത്ത്

r

തൃശൂർ: ശ്രീനാരായണഗുരുവിനെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താനും അവഹേളിക്കാനുമുള്ള യുട്യൂബർ കെ.വി.സുഭാഷിന്റെ നീക്കത്തിനെതിരെ ശ്രീനാരായണധർമ്മപരിഷത്ത് ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. അടിച്ചമർത്തപ്പെട്ട പിന്നോക്ക ജനതയെ സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ഉന്നതിയിലെത്തിക്കാൻ നിസ്വാർത്ഥമായി പ്രവർത്തിച്ച ത്യാഗിവര്യനായ ശ്രീനാരായണഗുരദേവനും ഗുരുവിന്റെ ദർശനങ്ങൾക്കുമെതിരായുള്ള ദുഷ്ടനീക്കങ്ങൾക്കെതിരെ ശ്രീനാരായണധർമ്മപരിഷത്ത് നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ജയൻ തോപ്പിൽ പറഞ്ഞു. പ്രതിഷേധയോഗം ജില്ലാ സെക്രട്ടറി മനോജ് അയ്യന്തോൾ ഉദ്ഘാടനം ചെയ്തു. ശിവദാസ് മങ്കുഴി, അജിത സന്തോഷ്, സജീവൻ പെരുമ്പറമ്പിൽ, എസ്.എൻ.ബി.പി യോഗം ഭരണസമിതി അംഗം സന്തോഷ് കിളവൻ പറമ്പിൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL