
ചാലക്കുടി: വീറും വാശിയും നിറഞ്ഞുനിന്ന പ്രചാരണങ്ങൾക്ക് ശേഷം നഗരസഭയിലെ 24-ാം വാർഡിലെ വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ വൈകിട്ട് 6വരെയാണ് പോളിംഗ്. ഗവ.മോഡൽ ഹയർ സെക്കൻഡറി വിഭാഗം ഹാളിലാണ് വരണാധികാരി വാഴച്ചാൽ ഡി.എഫ്.ഒ ബി.ആർ.അനുരാജിന്റെ നേതൃത്വത്തിൽ പോളിംഗ് നടക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.ഒ.പൈലപ്പൻ യു.ഡി.എഫിന്റേയും ലിജോ ലൂയിസ് എൽ.ഡി.എഫിൻെയും സ്ഥാനാർത്ഥികളാണ്. ബി.ജെ.പിക്ക് അടക്കം മറ്റു രണ്ട് സ്ഥാനാർത്ഥികളുമുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മുനിസിപ്പൽ ഓഫീസ് വാർഡിൽ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും ജില്ലാ കളകളക്ടർ അവധി പ്രഖാപിച്ചു. ചാലക്കുടി ഡി.വൈ.എസ്.പി ജെ.കുര്യാക്കോസിന്റെ നേതൃത്വത്തിൽ പോളിംഗ് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |