
തൃശൂർ: ഭിന്നശേഷി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ തൃശൂർ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഇവന്റ് മാനേജ്‌മെന്റ് കേരളയുടെ (ഐ.ഇ.എം.കെ) നേതൃത്വത്തിൽ ഇന്നും നാളെയും സാഹിത്യ അക്കാഡമി ഹാളിൽ 'ബിയോണ്ട് ലിമിറ്റ്‌സ്' ഫ്‌ളീ മാർക്കറ്റ് സംഘടിപ്പിക്കും. ഇന്ന് രാവിലെ 9.30ന് മേയർ ഡോ.നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഐ.ഇ.എം.കെ ഡയറക്ടറും ഇമാക് വൈസ് പ്രസിഡന്റുമായ ധിഷൻ അമ്മാനത്ത് അദ്ധ്യക്ഷത വഹിക്കും. ഭിന്നശേഷി സംരംഭകരുടെ 25 സ്റ്റാളുകളിലായി ഭക്ഷ്യ ഉത്പന്നങ്ങൾ, ചിത്രങ്ങൾ, ഫോട്ടോകൾ, കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ എന്നിവ പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യമാണ്. കെ.നിഖിൽ,അഖില ബി.നായർ, നൗഷിൻ എ.നാസർ, ശ്രുതി ശശിധരൻ, ഘനശ്യാം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |