SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.10 AM IST

ലോഹിയ വിചാരവേദി ജില്ലാ കമ്മിറ്റി

h

തൃശൂർ: ഹോട്ടൽ ഭക്ഷണത്തിന് അമിതവില ഈടാക്കുന്നതിനെതിരെ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നിട്ടിറങ്ങാൻ ലോഹിയ വിചാരവേദി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. പാചകവാതക വിലവർദ്ധനവിന്റെ പേരുപറഞ്ഞ് ഹോട്ടലുടമകൾ തീവെട്ടിക്കൊള്ളയാണ് നടത്തുന്നതെന്ന് യോഗം വിലയിരുത്തി. ജില്ലയിലെ ഹോട്ടലുകളുടെ ക്ലാസിഫിക്കേഷൻ നടത്തണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് നിവേദനം നൽകാനും തീരുമാനമായി. ജില്ലാ പ്രസിഡന്റ് എ.എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.എസ്. ജോഷി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ഭാരവാഹികളായ എം.എ. വാസുദേവൻ, വി.എൻ. ബാഹുലേയൻ, മിനി മുഹമ്മദലി, വാസുദേവൻ കണ്ണങ്കില്ലാത്ത്, കെ.എസ്. അർജുനൻ, പി.കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL