
തൃശൂർ: സോഷ്യലിസ്റ്റ് നേതാവും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന സാണ്ടർ കെ.തോമസിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ 14-ാം പുരസ്‌കാരം മന്ത്രി രമേശ് ചെന്നിത്തലയ്ക്ക്. 22,222 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ഒക്ടോബർ 16ന് രാവിലെ 11.30ന് മാള പുളിപറമ്പ് സി.എഫ്.ഐ ലാ കോളേജിൽ നടക്കുന്ന ചടങ്ങിൽ ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ സമ്മാനിക്കും. ഡോ.പി.വി. കൃഷ്ണൻ നായർ, എം.പി. സുരേന്ദ്രൻ, സിബി കെ.തോമസ് എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയിലൂടെ മയക്കുമരുന്ന് വ്യാപനം തടയുന്നതിൽ ശ്രദ്ധേയമായ ഇടപെടൽ മുൻനിറുത്തിയാണ് പുരസ്‌കാരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |