SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.10 AM IST

കർഷക മോർച്ച ധർണ

morcha

തൃശൂർ: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി സംസ്ഥാന സർക്കാർ അട്ടിമറിക്കരുതെന്നും കർഷകരുടെ ബാദ്ധ്യതകൾ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി കർഷക മോർച്ച തൃശൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റി തൃശൂർ വില്ലേജ് ഓഫീസിന് മുന്നിൽ ധർണ നടത്തി. കേന്ദ്രം നടപ്പാക്കുന്ന പദ്ധതികൾ കേരളത്തിൽ അർഹരായ കർഷകർക്ക് ലഭിക്കാത്ത സാഹചര്യം അവസാനിപ്പിക്കണമെന്ന് ധർണ ഉദ്ഘാടനം ചെയ്ത് കർഷക മോർച്ച ജില്ലാ പ്രസിഡന്റ് എ.ജി.രാജേഷ് ആവശ്യപ്പെട്ടു. കർഷക മോർച്ച ഈസ്റ്റ് പ്രസിഡന്റ് ആദിപ് കൃഷ്ണ അദ്ധ്യക്ഷനായി. ബി.ജെ.പി തൃശൂർ ഈസ്റ്റ് പ്രസിഡന്റ് വിപിൻ ഐനിക്കുന്നത്ത്, ജില്ലാ സെക്രട്ടറി മുരളി കോളങ്ങാട്ട് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL