SignIn
Kerala Kaumudi Online
Saturday, 03 October 2026 2.10 AM IST

മതേതരത്വ സംരക്ഷണ സംഗമം

d

തൃശൂർ: രാജ്യത്ത് തിരഞ്ഞെടുപ്പ് സമ്പ്രദായം അട്ടിമറിക്കുന്നതിന് വേണ്ടി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ചട്ടുകമാക്കുന്നതിലൂടെ മോദിയും അമിത് ഷായും ഗാന്ധിജിയെ പരസ്യമായി വെല്ലുവിളിക്കുകയാണ് ചെയ്യുന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ പറഞ്ഞു. ബദലാവ് സരൂരി ഹേ എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ തൃശൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മതേതരത്വ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. സാറാമ്മ റോബ്സൺ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ.കെ.ബി സുമേഷ് സ്വാഗതവും മണ്ഡലം അസി.സെക്രട്ടറി ടി.ഗോപിദാസ് നന്ദിയും പറഞ്ഞു. ജന്തർ മന്തറിൽ പ്രതിഷേധസമരത്തിന് നേതൃത്വം നൽകിയ പി.സന്തോഷ് കുമാർ എം.പിയെ കയ്യേറ്റം ചെയ്ത ഡൽഹി പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നഗരത്തിൽ പ്രകടനം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL