
ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും മോശം കായികമേളയ്ക്കാണ് തൃശൂർ സാക്ഷ്യം വഹിക്കുന്നതെന്നും ഇതിന്റെ ഉത്തരവാദിത്തം മന്ത്രി ഒ.ജെ.ജനീഷിനും യു.ഡി.എഫ് സർക്കാരിനുമാണെന്നും എ.ഐ.എസ്.എഫ്. അക്വാറ്റിക് കോംപ്ലക്‌സിൽ താത്കാലിക മേൽക്കൂര തകർന്നുവീണ് 5 പേർക്ക് പരിക്കേറ്റ സംഭവത്തിൽ അടിയന്തര സഹായമെത്തിക്കാൻ പോലും കായിക വകുപ്പിന് കഴിഞ്ഞില്ലെന്ന് ഭാരവാഹികൾ ആരോപിച്ചു.
കായികമേള കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കാനും പരിക്കേറ്റവർക്ക് അടിയന്തര സഹായം ലഭ്യമാക്കാനും സർക്കാർ തയ്യാറാകണമെന്ന് എ.ഐ.എസ്.എഫ് തൃശൂർ ജില്ലാ പ്രസിഡന്റ് കെ.എസ്.അഭിറാം, ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ എന്നിവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |