
തൃശൂർ: റവന്യൂ ജില്ലാ കായികമേള 7, 8, 9, 10 തീയതികളിലായി കുന്നംകുളം സീനിയർ ഗ്രൗണ്ടിൽ നടക്കും. കായികമേളയുടെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. എ.സി. മൊയ്തീൻ എം.എൽ.എ സംഘാടക സമിതി രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സൗമ്യ അനിലൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. എ.സി. മൊയ്തീൻ എം.എൽ.എ ചെയർമാനായും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി. ഷൈല ജനറൽ കൺവീനറായുമാണ് സംഘാടക സമിതി രൂപീകരിച്ചത്. പ്രോഗ്രാം, ഭക്ഷണം, റിസപ്ഷൻ, പബ്ലിസിറ്റി, ലൈറ്റ് ആൻഡ് സൗണ്ട്, വെൽഫെയർ, സ്റ്റേജ് ആൻഡ് പന്തൽ തുടങ്ങിയ സബ് കമ്മിറ്റികൾക്കും രൂപം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |