
തൃശൂർ: ദേശീയപാത 66ൽ നാട്ടിക ടോൾ പ്ലാസയിലെ അന്യായ ടോൾ പിരിവിനെതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. ദേശീയപാത 66ലെ നിർമ്മാണങ്ങൾ പൂർത്തീകരിക്കാതെയുള്ള ടോൾ പിരിവ് അവസാനിപ്പിക്കുക, തദ്ദേശ വാസികൾക്ക് ടോൾ സൗജന്യമാക്കുക അടിപ്പാതകൾ, വഴിവിളക്കുകൾ, സർവീസ് റോഡുകൾ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഡോ.ആർ.ബിന്ദു പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഗീത ഗോപി എം.എൽ.എ അദ്ധ്യക്ഷയായി. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവംഗം അഡ്വ. വി.എസ്.സുനിൽകുമാർ, പി.കെ.ചന്ദ്രശേഖരൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദൻ, ടി.ആർ.രമേഷ് കുമാർ, സംഘാടക സമിതി ചെയർമാൻ കെ.പി.സന്ദീപ്, കൺവീനർ എം.എ.ഹാരിസ് ബാബു, ട്രഷറർ അഡ്വ.വി.കെ.ജ്യോതിപ്രകാശ്, രഘു.കെ.മാരാത്ത്, രാഘവൻ, സി. ടി.ജോഫി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |