
തൃപ്രയാർ: തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തോടനുബന്ധിച്ചുള്ള 41 ദിവസം നീളുന്ന നിറമാല ചടങ്ങുകൾക്ക് തുടക്കമായി. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. ഡിസംബർ നാലിനാണ് പ്രസിദ്ധമായ തൃപ്രയാർ ഏകാദശി. ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് തൃശൂർ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർ എം. മനോജ് കുമാർ, ദേവസ്വം മാനേജർ വി.എസ്. മനോജ് എന്നിവർ പങ്കെടുത്തു. ക്ഷേത്ര ഉപദേശക സമിതി, സനാതനധർമ പാഠശാല എന്നിവയുടെ ഭാരവാഹികൾ, ക്ഷേത്രജീവനക്കാർ, നൂറുകണക്കിന് ഭക്തജനങ്ങൾ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായി. ഏകാദശി ദിവസമായ ഡിസംബർ നാലുവരെ തുടർച്ചയായ 41 ദിവസങ്ങളിലും ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, ദീപാരാധന, നിറമാല എന്നിവ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |