SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.15 AM IST

ലൈവ്‌ലിഹുഡ് സർവീസ് സെന്റർ ഓഫീസ്

d

കയ്പമംഗലം: കുടുംബശ്രീ തൃശൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ മതിലകം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് പരിധിയിൽ എം.കെ.എസ്.പി മുഖേന പ്രവർത്തിക്കുന്ന സംയോജിത കൃഷി ക്ലസ്റ്റർ ലൈവ്‌ലിഹുഡ് സർവീസ് സെന്ററിന്റെ പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചു. പൊക്ലായി കലാഭവൻ മണി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മതിലകം പഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരൻ ഉദ്ഘാടനം നിർവഹിച്ചു. കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, സംരംഭകത്വം തുടങ്ങിയ മേഖലകളിലെ ഉപജീവന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കർഷകർക്കും സംരംഭകർക്കും ആവശ്യമായ സാങ്കേതിക പിന്തുണയും പരിശീലനങ്ങളും ലഭ്യമാക്കുന്നതിനുമാണ് സെന്റർ ലക്ഷ്യമിടുന്നത്. പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.എം.ആൽഫ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എസ്.ജയ മുഖ്യാതിഥിയായി. അഭിജിത്ത് കെ.ദീപ്ക്, സിബി രാജേഷ്, ഹസീന റഷീദ്,എം. എ.ബിനേഷ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL