SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.14 AM IST

പെൻഷൻ ഗുണഭോക്താക്കളുടെ യോഗം

meeting

മേലൂർ: പഞ്ചായത്ത് ഒന്നാം വാർഡിലെ ക്ഷേമപെൻഷൻ വിതരണത്തിൽ ക്രമക്കേടുണ്ടായെന്ന പ്രചരണത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ ഗുണ ഭോക്താക്കളുടെ യോഗം വിളിച്ചു ചേർത്ത് പഞ്ചായത്തംഗം എം.എസ്.ബിജു. പഞ്ചായത്ത് പ്രസിഡന്റ് പി.ഒ.പോളിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ നിരവധി പെൻഷൻ ഗുണഭോക്താക്കൾ പങ്കെടുത്തു. മേലൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നാണ് സർക്കാരിന്റെ വിവിധ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നതെന്നും ഇത്രയും നാൾ ഒരു പരാതികളും ഉയർന്നിട്ടില്ലെന്നും പ്രസിഡന്റ് പി.ഒ.പോളി വിശദീകരിച്ചു. യു.ഡി.എഫിലെ ചില നേതാക്കളാണ് കള്ളപ്രചരണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായി പെൻഷനുകൾ കിട്ടുന്നുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത മുഴുവൻപേരും അഭിപ്രായപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL