SignIn
Kerala Kaumudi Online
Saturday, 24 October 2026 3.55 AM IST

സിയാൽ 0484 എയ്റോ ലോഞ്ചിന് ഇന്ന് തുടക്കം

airo-lonch

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ(സിയാൽ) അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന 0484 എയ്റോ ലോഞ്ചിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
യാത്രക്കാരുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും മികച്ച വിമാനത്താവള അനുഭവം ഉറപ്പാക്കാനും നിരവധി പദ്ധതികളാണ് സിയാൽ നടപ്പാക്കുന്നത്. മിതമായ നിരക്കിൽ പ്രീമിയം ലോഞ്ച് അനുഭവമാണ് 0484 എയ്റോ ലോഞ്ച് യാത്രക്കാർക്ക് നൽകുന്നത്. സന്ദർശകർക്കും ലോഞ്ച് സംവിധാനങ്ങൾ ഉപയുക്തമാക്കാം.
അരലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ 37 റൂമുകൾ, നാല് സ്യൂട്ടുകൾ, മൂന്ന് ബോർഡ് റൂമുകൾ, രണ്ട് കോൺഫറൻസ് ഹാളുകൾ, കോവർക്കിംഗ് സ്‌പേസ്, ജിം, ലൈബ്രറി, റെസ്റ്ററന്റ്, സ്പാ, കഫേ ലോഞ്ച് എന്നിവയെല്ലാം ലോഞ്ചിൽ ഒരുക്കിയിട്ടുണ്ട്.
സിയാൽ ടെർമിനൽ 2 വേദിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് അദ്ധ്യക്ഷനാകും. മന്ത്രിമാരായ കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, CIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360