SignIn
Kerala Kaumudi Online
Saturday, 24 October 2026 3.54 AM IST

ഈസ്റ്റേൺ പായസക്കൂട്ടുകൾ വിപണിയിൽ

east

കൊച്ചി: ഓണത്തിന് രണ്ട് പുതിയ പായസക്കൂട്ടുകൾ ഈസ്റ്റേൺ വിപണിയിലിറക്കി. മധുരം പായസക്കൂട്ട് വിഭാഗത്തിൽ ഗോതമ്പ്, പരിപ്പ് പായസക്കൂട്ടുകളാണ് പുറത്തിറക്കിയത്. നിലവിലുള്ള സേമിയ, പാലട പായസക്കൂട്ടുകൾക്കൊപ്പമാണ് ഗോതമ്പ്, പരിപ്പ് എന്നിവയും വിപണിയിലിറക്കിയത്. 300 ഗ്രാമിന്റെ പാക്കറ്റിന് 75 രൂപയും സേമിയ, പാലട എന്നിവയ്ക്ക് 85 രൂപയാണ് വില.

പായസത്തോടുള്ള മലയാളികളുടെ വൈകാരിക ബന്ധം കണക്കിലെടുത്താണ് പുതിയ പായസക്കൂട്ടുകൾ വിപണിയിലിറക്കിയതെന്ന് ഈസ്റ്റേൺ സി.എം.ഒ മനോജ് ലാൽവാനി പറഞ്ഞു. മാറിയ ജീവിതസാഹചര്യത്തിനൊപ്പം ചുരുങ്ങിയ സമയം കൊണ്ട് പാകം ചെയ്യാൻ കഴിയുന്ന പായസക്കൂട്ടുകൾക്ക് പ്രിയമേറെയാണെന്ന് ഈസ്റ്റേണിന്റെ സർവേകൾ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, EASTERN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360