SignIn
Kerala Kaumudi Online
Friday, 23 October 2026 11.45 AM IST

കേരളത്തിൽ ഒരു മിനിട്ടിൽ സംരംഭം തുടങ്ങാമെന്ന് മന്ത്രി പി.രാജീവ്

rajeee

മികച്ച വ്യവസായ സൗഹ്യദ അന്തരീക്ഷമൊരുക്കി കേരളത്തിന്റെ മുന്നേറ്റം


തിരുവനന്തപുരം: ഒരു മിനിട്ടിൽ ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ തുടങ്ങാനാകുന്ന സൗകര്യങ്ങളോടെ കേരളം ഏറെ സംരംഭ സൗഹൃദമായെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സി.ഐ.ഐ) സഹകരണത്തോടെ കേരള സ്റ്റേറ്റ് ഇൻസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (കെ.എസ്‌.ഐ.ഡി.സി) ബംഗളൂരുവിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിംഗിൽ കേരളം നിലവിൽ ഒന്നാം സ്ഥാനത്താണ്. ഈ സർക്കാർ അധികാരമേൽക്കുമ്പോൾ സംരംഭക സൗഹ്യദത്തിൽ കേരളം 28ാം സ്ഥാനത്തായിരുന്നു. എ.ഐ, ബ്ലോക്ക് ചെയിൻ, ബിഗ് ഡാറ്റ അനാലിസിസ്, മെഷീൻ ലേണിംഗ്, ബഹിരാകാശം, പ്രതിരോധം, ഐ.ടി തുടങ്ങിയ 22 മുൻഗണനാ മേഖലകളിലാണ് സംസ്ഥാനം നിക്ഷേപം തേടുന്നത്. അടുത്തവർഷം കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തോട് അനുബന്ധിച്ചാണ് വ്യവസായ വകുപ്പ് റോഡ് ഷോ സംഘടിപ്പിച്ചത്.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്‌.ഐ.ഡി.സി മാനേജിംഗ് ഡയറക്‌ടർ എസ്. ഹരികിഷോർ, എക്സിക്യുട്ടിവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, കെ.എൽ.ഐ.പി ചീഫ് എക്സിക്യുട്ടിവ് ഓഫീസർ പ്രവീൺ കെ എസ്, സി.ഐ.ഐ കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ വിനോദ് മഞ്ഞില തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360