SignIn
Kerala Kaumudi Online
Friday, 23 October 2026 9.11 AM IST

അക്വാടെക്ക് എച്ച്.ഡി.പി.ഇ പൈപ്പുകൾക്ക് ബി.ഐ.എസ് അംഗീകാരം

aqua-pipes

കൊച്ചി: ഗാർഹിക, വാണിജ്യ, വ്യവസായിക മേഖലകളിൽ കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്ന സുരക്ഷിതവും രാസവസ്തു രഹിതവുമായ അക്വാടെക്ക് എച്ച്.ഡി.പി.ഇ പൈപ്പുകൾക്ക് ബി.ഐ.എസ് അംഗീകാരം ലഭിച്ചു. അന്തരീക്ഷത്തിലെ സമ്മർദ്ദവും താപനിലയിലെ ഏറ്റക്കുറച്ചിലുകളും ഉൾപ്പെടെ നേരിടാൻ കഴിയുന്ന എച്ച്.ഡി.പി.ഇ പൈപ്പുകൾക്ക് പരിസ്ഥിതി സൗഹൃദ നിർമ്മാണവും പുനരുപയോഗ സാദ്ധ്യതയും മുൻനിർത്തിയാണ് അംഗീകാരം.

ഐ.എസ്.ഐ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്ന എച്ച്.ഡി.പി.ഇ പൈപ്പുകൾ ഉയർന്ന സാന്ദ്രതയുള്ള പോളിയെത്തിലീനിൽ നിന്ന് നിർമ്മിച്ചവയും അൾട്രാവയലറ്റ് രശ്മികൾ പ്രതിരോധിക്കുവാൻ ശേഷിയുള്ളതുമാണെന്ന് ഡയറക്ടറും സി.ഇ.ഒ.യുമായ സജി ടി. പി പറഞ്ഞു.

പെരുമ്പാവൂർ കൂവപ്പടി ആസ്ഥാനമായ അക്വാടെക്കിന്റെ തുടക്കം 1974ലായിരുന്നു. എൻ, ഭാസ്കരനെന്ന സംരംഭകന്റെ നേതൃത്വത്തിൽ ആരംഭിച്ച ശക്തിമാൻ സൂപ്പർ പി.വി.സി പൈപ്പുകളാണ് ആദ്യം വിപണിയിലെത്തിയത്. അൻപത് വർഷം പിന്നിടുമ്പോൾ ബിസിനസ് വൈവിദ്ധ്യവൽക്കരണത്തിലൂടെ ഫ്രോസൺ ഫുഡ് കയറ്റുമതി ബിസിനസിലേക്കും കടക്കാനുള്ള പദ്ധതിയിലാണ് അക്വാടെക്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360