
തിരുവനന്തപുരം:നടപ്പുസാമ്പത്തിക വർഷം അംഗസംഘങ്ങൾക്ക് ലാഭവിഹിതം നൽകാൻ കേരള ബാങ്കിന് കഴിയുമെന്ന് സഹകരണമന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ബാങ്കിന്റെ നാലാം വാർഷിക പൊതുയോഗവും സഹകാരി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തിൽ അറ്റാദായം മുൻവർഷത്തേക്കാൾ പത്തിരട്ടി ഉയർന്ന് 209 കോടി രൂപയിലെത്തി. ഇപ്പോഴത്തെ മുന്നേറ്റം നിലനിറുത്തിയാൽ നടപ്പു വർഷം അംഗങ്ങൾക്ക് ലാഭവിഹിതം നൽകാനാകും. 67,978.87കോടിനിക്ഷേപവും1,16,582.24കോടിയുടെ ഇടപാടുകളും അടങ്ങിയ പ്രവർത്തന റിപ്പോർട്ട് യോഗം അംഗീകരിച്ചു. ചൂരൽമല, മുണ്ടകൈ ദുരന്ത ബാധിതരുടെ വായ്പാ കുടിശ്ശിക എഴുതിത്തള്ളുന്നതിന് അംഗീകാരം നൽകി.
ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ചടങ്ങിൽ അദ്ധ്യക്ഷനായി.ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി.എം.ചാക്കോ,,സഹകരണ സെക്രട്ടറി വീണ.എൻ.മാധവൻ,രജിസ്ട്രാർ ജ്യോതിപ്രസാദ്, മാനേജ്മെന്റ് ബോർഡ് ചെയർമാൻ വി.രവീന്ദ്രൻ,ചീഫ് ജനറൽ മാനേജർമാരായ റോയ് എബ്രഹാം,എ.ആർ.രാജേഷ്, വൈസ് പ്രസിഡന്റ് എം.കെ കണ്ണൻ, അഡ്വ: എസ്. ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.
തീരുമാനങ്ങൾ
സഹകാരികളുടെ ഓണറേറിയം വർദ്ധിപ്പിക്കും.
പ്രതിസന്ധി നേരിടുന്ന സംഘങ്ങളുടെ നിക്ഷേപ ഗ്യാരണ്ടി അഞ്ച് ലക്ഷമായി ഉയർത്തി.
സംഘങ്ങളുടെ ഓഹരി പിൻവലിക്കൽ ബൈലോ ഭേദഗതി പിൻവലിക്കും
അക്കൗണ്ട് തുറക്കുന്നതിന് മിനിമം ബാലൻസും ചാർജുകളും ഉണ്ടാകില്ല
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |