SignIn
Kerala Kaumudi Online
Friday, 23 October 2026 9.12 AM IST

സി. ബാലഗോപാൽ കെ.എസ്.ഐ.ഡി.സി ചെയർമാൻ, പുതിയ ഡയറക്ടർ ബോർഡും നിലവിൽ

bala

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി) പുതിയ ചെയർമാനായി പ്രമുഖ വ്യവസായിയും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ സി.ബാലഗോപാലിനെ നിയമിച്ചു. പതിനൊന്ന്കെ അംഗങ്ങളുള്ള .എസ്.ഐ.ഡി.സിയുടെ പുതിയ ഡയറക്ടർ ബോർഡും രൂപീകരിച്ചു.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എസ്.ഹരികിഷോർ, ധനകാര്യ (എക്സ്‌പെൻഡിച്ചർ) സെക്രട്ടറി കേശവേന്ദ്രകുമാർ, വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ എന്നിവരാണ് സർക്കാർ പ്രതിനിധികൾ.

ഐ.ബി.എസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ.മാത്യൂസ്, വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് എം.ഡി പി.കെ. മായൻ മുഹമ്മദ്, സിന്തൈറ്റ് എം.ഡി അജു ജേക്കബ്, സംസ്ഥാനതല ബാങ്കേഴ്സ് സമിതി മുൻ ചെയർമാൻ എസ്. പ്രേംകുമാർ, ജിയോജിത് ഫിനാൻഷ്യൽ സർവീസ് എം.ഡി. സി. ജെ. ജോർജ്, ചാർട്ടേഡ് അക്കൗണ്ടന്റ് ദീപ വർഗീസ് എന്നിവരും അംഗങ്ങളാണ്.

സി. ബാലഗോപാൽ

ലോകത്തെ പ്രധാന ബ്ലഡ് ബാഗ് നിർമ്മാതാക്കളായ പെൻപോളിന്റെ സ്ഥാപകനും ഫെഡറൽ ബാങ്ക് മുൻ ചെയർമാനുമാണ് സി. ബാലഗോപാൽ. 1983ൽ ഐ.എ.എസ് രാജിവച്ചാണ് സംരംഭകനായത്. അൻഹ ട്രസ്റ്റ്, സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്മെന്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും പ്രവർത്തിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360