SignIn
Kerala Kaumudi Online
Saturday, 24 October 2026 9.35 AM IST

ഏഴ് യുവതികൾക്ക് നാല് പവൻ വീതം നൽകി ടോംയാസ്

tomyas

മകൾ അഞ്ജലിയുടെ വിവാഹത്തിന് മുന്നോടിയായി തോമസ് പാവറട്ടിയുടെ സമ്മാനം

തൃശൂർ: ടോംയാസ് പരസ്യ ഏജൻസി ഉടമ തോമസ് പാവറട്ടിയുടെ മകൾ അഞ്ജലിയുടെ വിവാഹത്തോടനുബന്ധിച്ച് ഏഴ് യുവതികൾക്ക് വിവാഹ സഹായമായി നാല് പവൻ സ്വർണം വീതം സമ്മാനം നൽകി. ഒക്ടോബർ അഞ്ചിനാണ് വിവാഹം. പേരാമംഗലം ടോംയാസ് ഗാർഡനിലെ ചടങ്ങ് കലാമണ്ഡലം ഗോപിയാശാനും സി.എം.ഐ സഭയുടെ മുൻ ദേവമാത പ്രൊവിൻഷ്യാൽ ഫാ.ഡേവിസ് പനയ്ക്കലും ചേർന്ന് ഉദ്ഘാടനം ചെയ്തു. തോമസ് പാവറട്ടി അദ്ധ്യക്ഷത വഹിച്ചു. ഭാര്യ അനിത യുവതികളെ സ്വീകരിച്ചു. സഹായം സ്വീകരിച്ചവരിൽ എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ യുവതികൾ ഉൾപ്പെടും. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ സി.എ.കൃഷ്ണൻ, ചിത്രകാരൻ വി.എം.ബഷീർ, പി.എം.മുകുന്ദൻ, മുൻ ഗവ. അഡീഷണൽ സെക്രട്ടറി ഷെല്ലി പോൾ, തോമസ് പാവറട്ടിയുടെ മകൻ ടി.നിതീഷ് എന്നിവർ സംസാരിച്ചു. ചാവക്കാട് ഒരുമനയൂർ കുറുമ്പൂർ വീട്ടിൽ സുശീലൻ - വാസുവിന്റെ മകൻ അക്ഷയാണ് വരൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360