SignIn
Kerala Kaumudi Online
Friday, 23 October 2026 2.38 AM IST

ഇന്ത്യയ്ക്ക് പ്രതിരോധം ഒരുക്കാൻ കെൽട്രോൺ ഉത്പന്നങ്ങൾ

keltron

കൊ​ച്ചി​:​ ​പ്ര​തി​രോ​ധ​ ​മേ​ഖ​ല​യി​ലെ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി​ ​കെ​ൽ​ട്രോ​ൺ​ ​നി​ർ​മ്മി​ച്ച​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​കൈ​മാ​റി.​ ​വ്യ​വ​സാ​യ​ ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വി​ന്റെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ലാ​ണ് ​ഭാ​ര​ത് ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ,​ ​എ​ൻ.​പി.​ഒ.​എ​ൽ,​ ​ഹി​ന്ദു​സ്ഥാ​ൻ​ ​ഷി​പ്പ്‌​യാ​ർ​ഡ് ​എ​ന്നി​വ​യ്‌​ക്കാ​യി​ ​നി​ർ​മ്മി​ച്ച​ ​സോ​ണാ​ർ​ ​പ​വ​ർ​ ​ആം​പ്ലി​ഫ​യ​ർ,​ ​മാ​രീ​ച് ​സോ​ണാ​ർ​ ​അ​റേ,​ ​ട്രാ​ൻ​സ്ഡ്യൂ​സ​ർ​ ​ എല​മെ​ന്റ്‌​സ്,​ ​സ​ബ്മ​റൈ​ൻ​ ​എ​ക്കോ​ ​സൗ​ണ്ട​ർ,​ ​കാ​വി​റ്റേ​ഷ​ൻ​ ​മീ​റ്റ​ർ,​ ​സോ​ണാ​ർ​ ​ട്രാ​ൻ​സ്‌​മി​റ്റ​ർ​ ​സി​സ്റ്റം,​ ​സ​ബ് ​മ​റൈ​ൻ​ ​ടോ​വ്ഡ് ​അ​റേ​ ​ആ​ൻ​ഡ് ​ആ​ക്ടീ​വ് ​നോ​യി​സ് ​ക്യാ​ൻ​സ​ലേ​ഷ​ൻ​ ​സി​സ്റ്റം​ ​എ​ന്നി​വ​ ​കൈ​മാ​റി​യ​ത്. ഉ​മ​ ​തോ​മ​സ് ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​വ്യ​വ​സാ​യ​ ​വ​കു​പ്പ് ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ.​പി.​എം​ ​മു​ഹ​മ്മ​ദ് ​ഹ​നീ​ഷ്,​ ​ഓ​ഫീ​സ​ർ​ ​ഓ​ൺ​ ​സ്‌​പെ​ഷ്യ​ൽ​ ​ഡ്യൂ​ട്ടി​ ​ആ​നി​ ​ജൂ​ലാ​ ​തോ​മ​സ്,​ ​എ​ൻ.​പി.​ഒ.​എ​ൽ​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​ഡി.​ ​സേ​ഷാ​ഗി​രി,​ ​എ​ൻ.​എ​സ്.​ടി.​എ​ൽ​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​എ​ബ്ര​ഹാം​ ​വ​ർ​ഗീ​സ്,​ ​ഭാ​ര​ത് ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​നേ​വ​ൽ​ ​സി​സ്റ്റം​സ് ​ഹെ​ഡ് ​കെ.​ ​കു​മാ​ർ,​ ​ഭാ​ര​ത് ​ഡൈ​നാ​മി​ക്‌​സ് ​ജി.​എം.​ ​സിം​ഹ​ച​ലം,​ ​കെ​ൽ​ട്രോ​ൺ​ ​ചെ​യ​ർ​മാ​ൻ​ ​എ​ൻ.​ ​നാ​രാ​യ​ണ​മൂ​ർ​ത്തി,​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​ശ്രീ​കു​മാ​ർ​ ​നാ​യ​ർ,​ ​ടെ​ക്‌​നി​ക്ക​ൽ​ ​ഡ​യ​റ​ക്ട​ർ​ ​വി​ജ​യ​ൻ​ ​പി​ള്ള,​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​എ​സ്.​ ​ഹേ​മ​ച​ന്ദ്ര​ൻ,​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

മൂന്ന് പുതിയ കരാറുകൾ

1. വിശാഖപട്ടണം നേവൽ സയൻസ് ആൻഡ് ടെക്‌നോളജിക്കൽ ലബോറട്ടറിക്കായി ഫ്‌ളൈറ്റ് ഇൻ എയർ മെക്കാനിസം മൊഡ്യൂൾ നിർമ്മാണം

2. ഇന്ത്യയിൽ തദ്ദേശീയമായി ആദ്യമായി വികസിപ്പിക്കുന്ന എൻ.പി.ഒ.എല്ലിന്റെ ടോർപ്പിഡോ പവർ ആംപ്ലിഫയർ നിർമ്മാണം

3. ഭാരത് ഡൈനാമിക്‌സിനായി മനുഷ്യസഹായം ഇല്ലാതെ സെൻസറുകളുടെ അടിസ്ഥാനത്തിൽ സഞ്ചരിക്കുന്ന ഉപകരണമായ ബോ ആൻഡ് ഫ്‌ളാങ്ക് അറേയുടെ നിർമ്മാണം

നടപ്പു സാമ്പത്തിക വർഷം കെൽട്രോൺ ആയിരം കോടി വിറ്റുവരവ് കൈവരിക്കും

പി. രാജീവ്

വ്യവസായ മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, KELTRON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360