SignIn
Kerala Kaumudi Online
Saturday, 24 October 2026 5.54 PM IST

ജിയോജിത്തിന്റെ അറ്റാദായം 57.42 കോടി രൂപ

geojit

കൊച്ചി: പ്രമുഖ ധനകാര്യ സ്ഥാപനമായ ജിയോജിത്തിന്റെ അറ്റാദായം രണ്ടാം പാദത്തിൽ 57.42 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 53 ശതമാനത്തിന്റെ വർദ്ധന അറ്റാദായത്തിലുണ്ടായി. കമ്പനിയുടെ മൊത്തം വരുമാനം രണ്ടാം പാദത്തിൽ 218.55 കോടി രൂപയായി വർദ്ധിച്ചു, കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 145.51 കോടി രൂപയായിരുന്നു മൊത്തം വരുമാനം. നികുതി കണക്കാക്കുന്നതിനു മുൻപുള്ള ലാഭം മുൻ വർഷത്തെ 48.32 കോടി രൂപയിൽ നിന്ന് 75.52 കോടി രൂപയിലെത്തി, 56 ശതമാനത്തിന്റെ വർദ്ധന. നടപ്പു സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാതിയിൽ ജിയോജിത്തിന്റെ അറ്റാദായം 103.23 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇതേ കാലയളവിൽ 59.56 കോടി രൂപയായിരുന്നു അറ്റാദായം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360