SignIn
Kerala Kaumudi Online
Saturday, 24 October 2026 6.51 PM IST

കത്തിക്കയറി സ്വർണ വില

bang

പവൻ വില 640 രൂപ വർദ്ധിച്ച് 57,920 രൂപയായി

രാജ്യാന്തര വില ഔൺസിന് 2,712 ഡോളർ

കൊ​ച്ചി​:​ ​ആ​ഗോ​ള​ ​വി​പ​ണി​യു​ടെ​ ​ചു​വ​ടു​പി​ടി​ച്ച് ​ഇ​ന്ന​ലെ​ ​കേ​ര​ള​ത്തി​ൽ​ ​സ്വ​ർ​ണ വില​ ​പ​വ​ന് 640​ ​രൂ​പ​ ​ഉ​യ​ർ​ന്ന് 57,920​ ​രൂ​പ​യെ​ന്ന​ ​പു​തി​യ​ ​റെ​ക്കാ​ഡി​ട്ടു.​ ​ഗ്രാ​മി​ന് ​വി​ല​ 80​ ​രൂ​പ​ ​കൂ​ടി​ 7,240​ ​രൂ​പ​യി​ലെ​ത്തി.​ ​തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണം റെക്കാഡ് പുതുക്കി മുന്നേറുന്നത്. തനിത്തങ്കത്തിന്റെ വില 79.5 ലക്ഷം രൂപ കടന്നു. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,712 ഡോളറിലാണ്. നടപ്പുവർഷം ഇതുവരെ വിലയിൽ 630 ഡോളറിന്റെ വർദ്ധനയാണുള്ളത്. സംസ്ഥാനത്ത് പവൻ വില ഈ വർഷം 11,080 രൂപയും ഗ്രാമിന്റെ വില 1,385 രൂപയും ഉയർന്നു. വില ഇനിയും കൂടുമെന്നാണ് വിലയിരുത്തുന്നത്.

വിലക്കുതിപ്പിന് പിന്നിൽ

1.കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങി കൂട്ടുന്നു

2.അമേരിക്കയിലെ തിരഞ്ഞെടുപ്പ് അനിശ്ചിതത്വം

3. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പ്രിയമേറുന്നു

ഇപ്പോഴത്തെ വിലയിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും മൂന്ന് ശതമാനം ജി.എസ്.ടിയും എച്ച്.യു.ഐ.ഡി ചാർജും ചേർത്താൽ ഒരു പവൻ സ്വർണം വാങ്ങുന്നതിന് 62,850 രൂപയാകും

എസ് അബ്ദുൽ നാസർ

സംസ്ഥാന ട്രഷറർ

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ

ആ​ഗോ​ള​ ​മേ​ഖ​ല​യി​ൽ​ ​സാ​മ്പ​ത്തി​ക​ ​അ​നി​ശ്ചി​ത​ത്വം​ ​രൂ​ക്ഷ​മാ​യ​തോ​ടെ​ ​വ​ൻ​കി​ട​ ​ഫ​ണ്ടു​ക​ൾ​ ​ഓ​ഹ​രി,​ ​നാ​ണ​യ​ ​വി​പ​ണി​ക​ളി​ൽ​ ​നി​ന്നും​ ​പ​ണം​ ​പി​ൻ​വ​ലി​ച്ച് ​സ്വ​ർ​ണ​ത്തി​ലേ​ക്ക് ​പ​ണ​മൊ​ഴു​ക്കു​ക​യാ​ണ്.​ ​അ​മേ​രി​ക്ക​ൻ​ ​ഡോ​ള​റി​ന് ​പ​ക​രം​ ​വി​ദേ​ശ​ ​നാ​ണ​യ​ ​ശേ​ഖ​ര​ത്തി​ലേ​ക്ക് ​കേ​ന്ദ്ര​ ​ബാ​ങ്കു​ക​ൾ​ ​സ്വ​ർ​ണം​ ​വാ​ങ്ങു​ന്ന​തും​ ​വി​ല​ ​ഉ​യ​ർ​ത്തു​ന്നു.പ​ശ്ചി​മേ​ഷ്യ​യി​ലെ​ ​രാ​ഷ്ട്രീ​യ​ ​സം​ഘ​ർ​ഷ​ങ്ങ​ളും​ ​അ​മേ​രി​ക്ക​യി​ൽ​ ​പ​ലി​ശ​ ​കു​റ​യാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ക​ളും​ ​സ്വ​ർ​ണ​ത്തി​ന് ​അ​നു​കൂ​ല​മാ​ണ്. ഇന്ത്യ,​ പോളണ്ട്,​ ചൈന,​ ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ കഴിഞ്ഞ മാസങ്ങളിൽ വലിയ തോതിലാണ് വിപണിയിൽ നിന്ന് സ്വർണം വാങ്ങിക്കൂട്ടിയത്. വില ഇന്നും കൂടും രാജ്യാന്തര വിപണിയിൽ ഇന്നലെ സ്വർണ വില ഔൺസിന് 2,700 ഡോളറിലേക്ക് അടുത്തു. ഇതോടെ കേരളത്തിൽ ഇന്ന് സ്വർണ വില പവന് 480 രൂപയിലധികം കൂടിയേക്കും. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം ദുർബലമാകുന്നതും ആഭ്യന്തര വില ഉയരാൻ ഇടയാക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ നടപ്പുവർഷം പവൻ വില 60,000 രൂപ കടക്കാൻ ഇടയുണ്ടെന്ന് ജുവലറി ഉടമകൾ പറയുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് പണമൊഴുക്ക് മുൻപൊരിക്കലുമില്ലാത്ത വിധം കൂടുകയാണ്. Image

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360