SignIn
Kerala Kaumudi Online
Saturday, 24 October 2026 5.54 PM IST

ധനലക്ഷ്മി ബാങ്കിന് 25.81 കോടി രൂപയുടെ ലാഭം 

dhana

കൊച്ചി: ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ധനലക്ഷ്മി ബാങ്കിന്റെ ലാഭം 25.81 കോടി രൂപയായി ഉയർന്നു. 33.13 കോടി രൂപയാണ് പ്രവർത്തന ലാഭം. ആദ്യ ആറുമാസത്തെ ലാഭം 17.81 കോടി രൂപയിലെത്തി.

മൊത്തം വരുമാനത്തിൽ ത്രൈമാസത്തിൽ 16.25 ശതമാനം വാർഷിക വളർച്ചയും അർദ്ധ വാർഷികാടിസ്ഥാനത്തിൽ 7.44 ശതമാനം വളർച്ചയും കൈവരിച്ചു. മുൻവർഷത്തേക്കാൾ പലിശ വരുമാനത്തിൽ 8.20 ശതമാനം വളർച്ചയുണ്ട്.

പലിശയിതര വരുമാനം 120.19 ശതമാനം ഉയർന്നു.

മൊത്തം ബിസിനസ് മുൻവർഷത്തേക്കാൾ 6.31ശതമാനം ഉയർന്ന് 25650 കോടി രൂപയിലെത്തി. നിക്ഷേപം 5.89 ശതമാനം വളർച്ചയോടെ 14,631 കോടി രൂപയായി വർദ്ധിച്ചു . ബാങ്കിന്റെ വായ്പാ നിക്ഷേപ അനുപാതം 75.31ശതമാനമായി ഉയർന്നു.
മൊത്തം നിഷ്‌ക്രിയ ആസ്തി 5.36 ശതമാനമാനത്തിൽ നിന്ന് 3.82 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 1.12 ശതമാനമായി.

എല്ലാ മേഖലകളിലും മികച്ച വളർച്ച നേടി പ്രവർത്തനക്ഷമതയും വരുമാനവും ലാഭവും ഉയർത്താൻ ബാങ്കിന് കഴിഞ്ഞു

അജിത് കുമാർ കെ. കെ

മാനേജിംഗ് ഡയറക്‌ടർ ആൻഡ് സി.ഇ.ഒ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360