SignIn
Kerala Kaumudi Online
Saturday, 24 October 2026 3.54 AM IST

വ്യാവസായിക ഉത്പാദനത്തിൽ 3.1 ശതമാനം വർദ്ധന

industries

കൊച്ചി: സെപ്‌തംബറിൽ ഇന്ത്യയിലെ വ്യാവസായിക ഉത്‌പാദന സൂചിക 3.1 ശതമാനം വളർച്ച നേടി. മാനുഫാക്‌ചറിംഗ് രംഗത്തെ ഉണർവാണ് അനുകൂലമായത്. ആഗസ്‌റ്റിൽ വ്യാവസായിക ഉത്പാദന സൂചിക നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയിരുന്നു. വൈദ്യുതി ഉത്‌പാദനം 0.5 ശതമാനവും ഖനനം 0.2 ശതമാനവും മെച്ചപ്പെട്ടു. വ്യാവസായിക ഉത്പാദനം പ്രതീക്ഷിച്ച വളർച്ച നേടാതിരുന്നതിനൊപ്പം ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം കുത്തനെ ഉയർന്നതും സാമ്പത്തിക മേഖലയ്ക്ക് വലിയ തിരിച്ചടിയാകും. വിലക്കയറ്റം നേരിടുന്നതിനായി ഇതോടെ ഡിസംബറിലെ ധന നയത്തിലും റിസർവ് ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്താൻ തയ്യാറാവില്ലെന്നാണ് വിലയിരുത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360