SignIn
Kerala Kaumudi Online
Saturday, 24 October 2026 5.54 PM IST

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഷോറൂം തൃപ്രയാറിൽ

chemmanur

തൃശൂർ: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജുവലേഴ്‌സിന്റെ തൃപ്രയാർ ഷോറൂമിന്റെ ഉദ്‌ഘാടനം നവംബർ 21ന് രാവിലെ 10.30 ന് ബോചെയും സിനിമാതാരം ശ്വേത മേനോനും ചേർന്ന് നിർവഹിക്കും. ഡയമണ്ട് ആഭരണങ്ങളുടെ ആദ്യ വിൽപ്പന നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശനും സ്വർണാഭരണ വിൽപ്പന വൈസ് പ്രസിഡന്റ് രജനി ബാബുവും നിർവഹിക്കും. ബോബി ഇന്റർനാഷണൽ ഗ്രൂപ്പ് ജി.എം. മാർക്കറ്റിംഗ് സി.പി അനിൽ, പി.ആർ.ഒ എം.ജെ ജോജി എന്നിവർ പങ്കെടുക്കും.

തൃപ്രയാറിലെ തെരഞ്ഞെടുത്ത നിർദ്ധനരായ രോഗികൾക്ക് ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ധനസഹായം ബോചെ വിതരണം ചെയ്യും. അതിശയിപ്പിക്കുന്ന നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. എച്ച്.യു.ഐ.ഡി മുദ്രകളുള്ള 916 സ്വർണാഭരണങ്ങൾ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വന്തമാക്കാം. നറുക്കെടുപ്പിലൂടെ ടൂവീലറുകൾ, ടി.വി, ഫ്രിഡ്ജ്, ഐഫോണുകൾ എന്നീ സമ്മാനങ്ങൾ നൽകും. ബംബർ സമ്മാനം മഹീന്ദ്ര ഥാർ. ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360