SignIn
Kerala Kaumudi Online
Friday, 23 October 2026 12.05 PM IST

സ്വർണ പണയത്തിന് സൗത്ത് ഇന്ത്യൻ ബാങ്ക് ഫെഡ്ബാങ്ക് ധാരണ

logo

കൊച്ചി: സ്വർണ വായ്പ ബിസിനസിൽ സഹകരണത്തിന് സൗത്ത് ഇന്ത്യൻ ബാങ്കും മുൻനിര ഇതര ധനകാര്യ സ്ഥാപനമായ ഫെഡ് ബാങ്ക് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡും തമ്മിൽ ധാരണയിലെത്തി. ഇതുസംബന്ധിച്ച കരാറിൽ സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ പി. ആർ ശേഷാദ്രി, ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസ് ചീഫ് ബിസിനസ് ഓഫീസർ ജഗദീഷ് റാവു എന്നിവർ ഒപ്പുവെച്ചു. രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ലളിതമായ നടപടി ക്രമങ്ങളിലൂടെ സ്വർണ വായ്പ നൽകുകയാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. പുതിയ സ്വർണ വായ്പ പദ്ധതികൾ അവതരിപ്പിച്ച് നഷ്ട സാധ്യത പരമാവധി കുറയ്ക്കാനും ഉപഭോക്താക്കൾക്ക് നൂതന സാമ്പത്തിക പരിഹാരങ്ങൾ നൽകാനുമാണ് ലക്ഷ്യമിടുന്നത്.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വിശ്വാസയോഗ്യമായ സ്വർണ വായ്പ സേവനങ്ങൾ വളരെ വേഗത്തിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡുമായുള്ള സഹകരണത്തിലൂടെ സാധ്യമാകുമെന്ന് ബാങ്ക് സി.ജി.എമ്മും റീട്ടെയിൽ അസെറ്റ് വിഭാഗം മേധാവിയുമായ സൻജയ് സിൻഹ പറഞ്ഞു.
സ്വർണ വായ്പാ ബിസിനസ് മേഖലയിൽ സൗത്ത് ഇന്ത്യൻ ബാങ്കിനോടൊപ്പം ഒരുമിച്ചു പ്രവർത്തിക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് ചീഫ് ബിസിനസ് ഓഫീസർ ജഗദീഷ് റാവു പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360