SignIn
Kerala Kaumudi Online
Friday, 23 October 2026 12.05 PM IST

ആയിരം കോടി രൂപയുടെ കരാറുമായി കെൽട്രോൺ കുതിപ്പ്

rajeev

അടുത്ത വർഷം ലക്ഷ്യം 1000 കോടി രൂപയുടെ വിറ്റുവരവ്

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ഒരു വർഷത്തിനിടെ 1000 കോടി രൂപയുടെ കരാറുമായി മികച്ച മുന്നേറ്റം നടത്തുന്നു. പ്രമുഖ സ്ഥാപനങ്ങൾ ഉൾപ്പെട്ട മത്സരാധിഷ്ഠിത ടെണ്ടറുകളിൽ പങ്കെടുത്താണ് കെൽട്രോൺ നേട്ടമുണ്ടാക്കിയതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

2025ൽ ആയിരം കോടി രൂപയുടെ വിറ്റുവരവും 2030ൽ 2000 കോടിയുടെ വിറ്റുവരവുമാണ് കെൽട്രോൺ ലക്ഷ്യമിടുന്നത്. ഇതിനായി മുന്നൊരുക്കം തുടങ്ങി.

ഓരോ മാസത്തിലും അഭിമാനകരമായ നേട്ടങ്ങളാണ് കെൽട്രോൺ കൈവരിക്കുന്നത്. നവംബറിൽ എഫ്.സി.ഐ ഉടമസ്ഥതയിലുള്ള 561 ഡിപ്പോകളിലും സി.സി.ടി.വി ക്യാമറകളുടെ സപ്ലൈ, ഇൻസ്റ്റലേഷൻ, ടെസ്റ്റിംഗ്, കമ്മീഷനിംഗ് ആൻഡ് ഓപ്പറേഷൻസ് എന്നിവയ്ക്കായി 168 കോടി രൂപയുടെ കരാർ ലഭിച്ചു. ഒക്ടോബറിൽ നാഗ്പൂർ കോർപ്പറേഷന്റെ 197 കോടിയുടെ ഓർഡറും കിട്ടി. നോർവെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക്‌സ് ആൻഡ് ഇലക്ട്രിക്കൽ മേഖലയിലെ പ്രമുഖ സ്ഥാപനമായ എൽടോർക്കുമായി നേരത്തെ കെൽട്രോൺ കരാറിൽ ഒപ്പുവെച്ചിരുന്നു. ഇന്ത്യയിലെ തന്നെ ആദ്യ സൂപ്പർ കപ്പാസിറ്റർ കേന്ദ്രം നടപ്പു വർഷം കണ്ണൂരിൽ ആരംഭിച്ചു.
ഇന്ത്യയുടെ പ്രധാനപ്പെട്ട ബഹിരാകാര ദൗത്യങ്ങളിലെല്ലാം പങ്കാളികളാകുന്ന കെൽട്രോൺ കേരളത്തെ ഇലക്ട്രോണിക്‌സ് വ്യവസായത്തിന്റെ ഹബായി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് പി. രാജീവ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360