SignIn
Kerala Kaumudi Online
Friday, 23 October 2026 8.44 AM IST

ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാമിന് യു.എൻ അവാർഡ്

global

കൊച്ചി: ഐക്യരാഷ്ട്രസഭയുടെ ആഗോള സമാധാന സമിതിയുടെ എക്‌സലൻസ് അവാർഡ് അൽ മുക്താദിർ ഗ്രൂപ്പ് സ്ഥാപക ചെയർമാനും സി.ഇ.ഒയുമായ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാമിന് ലഭിച്ചു. ദുബായിൽ നടന്ന ചടങ്ങിൽ ഷെയ്ഖ് ജുമാ ബിൻ മക്തൂം അൽ മക്തൂമിന്റെ എക്സിക്യുട്ടീവ് ഡയറക്ടറും ഉപദേശകനുമായ യാക്കൂബ് അൽ അലി, കൾച്ചർ ആൻഡ് ടൂറിസത്തിന്റെ സൗത്ത് അമേരിക്കൻ പ്രതിനിധിയായ അന്ന മറിയ എന്നിവരിൽ നിന്നും അവാർഡ് സ്വീകരിച്ചു. അമേരിക്കൻ സർവകലാശാലയിൽ നിന്ന് ജെമ്മോളജിയിലും ജുവലറിയിലുമാണ് ഡോക്ടറേറ്റും ബിസിനസ് എക്‌സലൻസ് അവാർഡും ലഭിച്ചത്.

നാഷണൽ ഡേയിൽ ദുബായിലെ ഇത്തറയിലെ ന്യൂ ഗോൾഡ് സൂക്കിലെ അൽ മുകാർ ജുവലറിയുടെ അൽ മുഇസ്, അൽ ഖബീർ എന്നിവിടങ്ങളിൽ നിന്ന് 24 കാരറ്റ് 500 ദിർഹത്തിന് മുകളിൽ സ്വർണം വാങ്ങുന്നവർക്ക് പണിക്കൂലി പൂർണമായും ഒഴിവാക്കും. ന്യൂ ഗോൾഡ് സൂക്കിലെ ഓഫറിലെ നറുക്കെടുപ്പ് വിജയിക്ക് 24 കാരറ്റ് ഗോൾഡ് പ്ലേറ്റഡ് ടെസ്‌ല കാർ നറുക്കെടുപ്പിലൂടെ ലഭിക്കും.

അൽ മുക്താദിർ ഗ്രൂപ്പ് ജി.സി.സിയിൽ എമ്പാടും പുതിയ ഷോറൂമുകൾ ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360