SignIn
Kerala Kaumudi Online
Friday, 23 October 2026 12.05 PM IST

തോട്ടം തൊഴിലാളികൾക്ക് കാഴ്ചാ പരിശോധന

eye-test

കൊച്ചി: കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ രണ്ട് ലക്ഷത്തിലേറെ തേയില, കാപ്പി തോട്ടം തൊഴിലാളികളുടെ കാഴ്ചാ പരിശോധനയ്ക്കും കണ്ണട വിതരണത്തിനുമായി വിഷൻ സ്പ്രിംഗ് ഫൗണ്ടേഷനും യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷൻ ഒഫ് സതേൺ ഇന്ത്യയും (യു.പി.എ.എസ്‌.ഐ) കൈകോർക്കുന്നു. 2028ഓടെ ഈ സംസ്ഥാനങ്ങളിലെ തോട്ടം തൊഴിലാളികളുടെ കാഴ്ചാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണ് ലൈവ്‌ലിഹുഡ് ഇൻ ഫോക്കസ് എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നത്. തേയില, കൊക്കോ, കാപ്പി, തോട്ടം തൊഴിലാളികളുടെയും കൈപ്പണിക്കാരുടെയും കാഴ്ചാ പ്രശ്‌നങ്ങൾ പരിഹരിച്ച് ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനാണ് ഈ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിനാണ് വിഷൻ സ്പ്രിംഗ് ഫൗണ്ടേഷൻ ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്. തോട്ടം തൊഴിലാളികളുടെ ലയങ്ങളിലെത്തി കാഴ്ചാ പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ തൊഴിലാളികളുടെ കാഴ്ചാ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്നും ഇത് അവരുടെ ജീവിതത്തിൽ വളരെ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുമെന്നും വിഷൻ സ്പ്രിംഗ് ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ അൻഷു തനേജയും യു.പി.എ.എസ്‌.ഐ സെക്രട്ടറി ജനറൽ സഞ്ജിത് നായരും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360