SignIn
Kerala Kaumudi Online
Friday, 23 October 2026 9.11 AM IST

രണ്ട് കോടി ക്രെഡിറ്റ് കാർഡുകളുമായി എസ്.ബി.ഐ കാർഡ്

sbi-card

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ക്രെഡിറ്റ് കാർഡ് ദാതാവായ എസ്.ബി.ഐ കാർഡ് രണ്ട് കോടി ഉപഭോക്താക്കളുമായി മികച്ച മുന്നേറ്റം നടത്തുന്നു. ഉപഭോക്താക്കൾ സജീവമായി ഉപയോഗിക്കുന്ന കാർഡുകളുടെ എണ്ണമാണ് രണ്ട് കോടി കവിഞ്ഞത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അനുയോജ്യമായ രീതിയിൽ ലഭ്യമാക്കുന്ന ഫീച്ചറുകളും സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ തടസരഹിതമായി ക്രെഡിറ്റ് കാർഡുകൾ സ്വന്തമാക്കാനും ഉപയോഗിക്കാനുമുള്ള സാഹചര്യം ലഭ്യമാക്കിയതുമാണ് ഈ നേട്ടത്തിന് കാരണം.

ക്രെഡിറ്റ് കാർഡ് മേഖലയിൽ വിപ്ലവാത്മകമായ പരിവർത്തനം വരുത്തുന്നതിൽ എസ്.ബി.ഐ കാർഡ് വഹിക്കുന്ന സുപ്രധാന ചുമതലയും ‘ഡിജിറ്റൽ ഇന്ത്യയുടെ കറൻസി’ എന്ന നിലയിൽ കാർഡ് ഉപയോഗിക്കാനുള്ള സാഹചര്യം ഒരുക്കുകയുമാണ് എസ്.ബി.ഐ കാർഡ്സ് ചെയ്യുന്നത്. 1998-ൽ നിലവിൽ വന്നതു മുതൽ ഉപഭോക്താക്കളുടെ വൈവിദ്ധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന തരത്തിലുള്ള സേവനങ്ങൾ എസ്.ബി.ഐ കാർഡ് ഉപഭോക്താക്കൾക്ക് നൽകുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360