SignIn
Kerala Kaumudi Online
Friday, 23 October 2026 9.11 AM IST

മണപ്പുറം ഫൗണ്ടേഷന് ദേശീയ പുരസ്‌കാരം

manappuram

കൊച്ചി: സുസ്ഥിര നൈപുണ്യ വികസന പ്രവർത്തനങ്ങൾക്ക് മണപ്പുറം ഫൗണ്ടേഷന് പരിസ്ഥിതി സൗഹ്യദ വൈദഗ്ദ്ധ്യ വികസന ദേശീയ പുരസ്കാരം ലഭിച്ചു. ബംഗളൂരുവിൽ നടന്ന ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ജോർജ് ഡി. ദാസ്, മണപ്പുറം ഫിനാൻസ് സീനിയർ പി.ആർ.ഒ കെ.എം. അഷ്‌റഫ് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മണപ്പുറം ഫൗണ്ടേഷൻ നടത്തുന്ന വൈദഗ്ദ്ധ്യ പരിശീലനത്തിനാണ് അംഗീകാരം.

സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ മേഖലയിൽ മണപ്പുറം ഫൗണ്ടേഷൻ പ്രതിവർഷം ആറ് കോടിയിലധികം രൂപയാണ് ചെലവഴിക്കുന്നത്. പാഠപുസ്തകങ്ങളിലെ അറിവുകളോടൊപ്പം വിദ്യാർത്ഥികളുടെ വൈവിദ്ധ്യമാർന്ന കഴിവുകളും പ്രോത്സാഹിപ്പിക്കുന്ന പഠനരീതികൾ നടപ്പാക്കണമെന്ന് മണപ്പുറം ഫൗണ്ടേഷൻ മാനേജ്‌മെന്റ് ട്രസ്റ്റി വി.പി. നന്ദകുമാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360