
കൊച്ചി: കെട്ടിടങ്ങളുടെ മേൽക്കൂര ചോർച്ച തടയാൻ റൂഫ് കൂൾ ആൻഡ് സീൽ എന്ന സവിശേഷ ഉത്പന്നം ബെർജർ പെയിന്റ്സ് ഇന്ത്യ ലിമിറ്റഡ് വിപണിയിലെത്തിച്ചു. അതിതീവ്രവും പ്രവചനാതീതവുമായ കാലാവസ്ഥയുടെ സാഹചര്യത്തിൽ ചോർച്ച തടയുന്നതിനുള്ള നിലവിലെ ഉത്പന്നങ്ങൾ പോരാതെവരുമെന്നതിനാലാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതെന്ന് ബെർജർ പെയിന്റ്സ് ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അഭിജിത് റോയ് പറഞ്ഞു. കൊച്ചി, മുംബയ്, ചെന്നൈ തുടങ്ങിയ കടലോര നഗരങ്ങളേയും ഉത്തരഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളേയും സംബന്ധിച്ചിച്ച് അത്യാവശ്യമായതാണ് റൂഫ് കൂൾ ആൻഡ് സീൽ. ഇത് മേൽക്കൂരയെ തണുപ്പിച്ച് വീടിനകത്തേക്ക് ചൂട് ഇറങ്ങുന്നത് തടയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |