SignIn
Kerala Kaumudi Online
Saturday, 24 October 2026 3.54 AM IST

സ്കോഡ കൈലാഖ് ബുക്കിംഗ് 10,000 കടന്നു

skoda

കൊച്ചി: സ്കോഡയുടെ ഇടത്തരം എസ്.യു.വിയായ കൈലാഖിന്റെ ബുക്കിംഗ് ആരംഭിച്ച് 10 ദിവസത്തിനകം 10,000 യൂണിറ്റുകൾ കവിഞ്ഞു. കൈലാഖിന്റെ ക്ലാസിക് വകഭേദം പൂർണമായും ബുക്കിംഗ് നേടി. 4 മീറ്ററിൽ താഴെയുള്ള എസ്.യു.വി വിഭാഗത്തിലെ സ്കോഡയുടെ പ്രഥമ കാറായ കൈലാഖിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് കമ്പനിയുടെ ഇന്ത്യ ഡയറക്റ്റർ പീറ്റർ ജനേബ പറഞ്ഞു. കാർ കാണാതെ തന്നെ ഇത്രയും പേർ ബുക്ക് ചെയ്തത് സ്കോഡ ബ്രാൻഡിലുള്ള വിശ്വാസ്യതയാണ് കാണിക്കുന്നത്. കൈലാഖിനെ പൊതുജനങ്ങൾക്ക് തൊട്ടറിയാനായി ഇന്ത്യ "ഡ്രീം ടൂറിന്" സ്കോഡ ഇന്ത്യ തുടക്കമിട്ടു. പൂനെയിലെ ചക്കാൻ പ്ലാന്റിൽ നിന്നാരംഭിച്ച "സ്വപ്ന യാത്ര" മൂന്ന് ദിശകളിലായി ഓരോ കൈലാഖ് 70 നഗരകളെ സ്പർശിക്കും. പശ്ചിമ ദക്ഷിണ റൂട്ടിൽ ഉൾപ്പെടുന്ന നഗരങ്ങൾ പൂനൈ കോലാപ്പൂർ, പനാജി, മംഗലാപുരം, മൈസൂരു, ബംഗളുരു, ഹൈദരാബാദ് എന്നിവയും പശ്ചിമ ഉത്തര റൂട്ടിൽ കടന്നുപോകുന്ന നഗരങ്ങൾ മുംബൈ, സൂറത്ത്, വഡോദ്ര, അഹമ്മദാബാദ്, ഡൽഹി എന്നിവയുമാണ്. മൂന്നാമത്തെ കൈലാഖ് സ്പർശിക്കുന്നത് പൂനെയിൽ നിന്ന് കിഴക്കോട്ട് നാസിക്, നാഗ്പൂർ, കോൽക്കത്ത എന്നീ നഗങ്ങളെയാണ്. ആദ്യം ബുക്ക് ചെയ്യുന്ന 33,333 പേർക്ക് മൂന്ന് വർഷഞ്ഞേക്ക് സൗജന്യ സ്റ്റാൻഡേർഡ് മെയിന്റയിനൻസ് പാക്കേജ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360