SignIn
Kerala Kaumudi Online
Saturday, 24 October 2026 5.55 PM IST

ഹോണ്ടയും നിസാനും ലയനത്തിനൊരുങ്ങുന്നു

nh

കൊച്ചി: ലോകത്തിലെ പ്രമുഖ വാഹന നിർമ്മാണ കമ്പനികളായ ഹോണ്ടയും നിസാനും ലയന ചർച്ചകൾക്ക് തുടക്കമിട്ടു. ലയനത്തിന് മുന്നോടിയായി ഇരു കമ്പനികളും കൊ ബ്രാൻഡഡ് വാഹനങ്ങൾ പുറത്തിറക്കാനാണ് ആലോചിക്കുന്നത്. ജപ്പാനിലെ രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കളായ ഹോണ്ട ആഗോള വിപണിയിൽ സാന്നിദ്ധ്യം ശക്തമാക്കുന്നതിനാണ് നിസാനുമായി കൈകോർക്കുന്നത്. കടുത്ത പ്രതിസന്ധിയിലൂടെ നിസാൻ നീങ്ങുന്നുവെന്നാണ് വാർത്തകൾ. ഇരു കമ്പനികളും ലയിക്കുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിർമ്മാതാക്കളായി ഹോണ്ട മാറും. വൈദ്യുതി വാഹനങ്ങളുടെ നിർമ്മാണത്തിനായി നേരത്തെ ഹോണ്ടയും നിസാനും ധാരണയിലെത്തിയിരുന്നു. നിസാന്റെ യൂറോപ്പിലെ ഫാക്‌ടറികൾ ഉപയോഗിക്കാൻ ഇതോടെ ഹോണ്ടയ്ക്ക് അവസരം ലഭിക്കും.

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ നികുതി നയങ്ങളാണ് രണ്ട് ജാപ്പനീസ് കമ്പനികളെയും ലയനത്തിന് പ്രേരിപ്പിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360