SignIn
Kerala Kaumudi Online
Saturday, 24 October 2026 5.54 PM IST

വാഹന വിപണിയിൽ വിലക്കയറ്റ കാലം

tata-car

കൊച്ചി: പുതുവർഷം വാഹന വിപണിയിൽ വിലക്കയറ്റ കാലമാകും. മാരുതി സുസുക്കി മുതൽ കിയയും സ്കോഡയും വരെ വിവിധ മോഡൽ കാറുകളുടെ വില ജനുവരി ഒന്ന് മുതൽ വർദ്ധിപ്പിക്കും. അസംസ്‌കൃത സാധനങ്ങളുടെ വിലക്കയറ്റവും ഉത്പാദന ചെലവിലെ വർദ്ധനയും കണക്കിലെടുത്താണ് അധിക ഭാരത്തിൽ ഒരു ഭാഗം കമ്പനികൾ ഉപഭോക്താക്കൾക്ക് കൈമാറുന്നത്.

മാരുതി സുസുക്കി

ജനുവരി ഒന്ന് മുതൽ മാരുതി സുസുക്കിയുടെ വിവിധ കാർ മോഡലുകളുടെ വില നാല് ശതമാനം വരെ കൂടും. നിലവിൽ മാരുതിയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള കാർ ആൾട്ടോ കെ10 ആണ്. 3.99 ലക്ഷം രൂപ മുതലാണ് ഈ മോഡിലിന്റെ വില. ഏറ്റവും ഉയർന്ന വിലയുള്ള മോഡലായ ഇൻവിക്‌ടോയുടെ വില 29 ലക്ഷം രൂപ മുതലാണ്. മാരുതി കാറുകളുടെ വിലയിൽ 16,000 രൂപ മുതൽ 1.2 ലക്ഷം രൂപ വരെയാണ് അടുത്ത വർഷം കൂടുന്നത്.

വില വർദ്ധന നാല് ശതമാനം

ടാറ്റ മോട്ടോഴ്‌സ്

ടാറ്റ മോട്ടോഴ്സ‌് എൻട്രി ലെവൽ മുതൽ എസ്.യു.വിയും ഇലക്ട്രിക് വാഹനങ്ങളും അടക്കമുള്ള വിവിധ മോഡലുകളുടെ വില ജനുവരി ഒന്നിന് മൂന്ന് ശതമാനം ഉയർത്തനാണ് തീരുമാനം. അടുത്ത വർഷത്തേക്ക് നിരവധി പുതിയ മോഡലുകൾ വിപണിയിൽ അവതരിപ്പിക്കാനും ടാറ്റ മോട്ടോഴ്‌സ് ഒരുങ്ങുകയാണ്.

വർദ്ധന മൂന്ന് ശതമാനം

സ്‌​കോ​ഡ​ ​കാ​റു​ക​ളു​ടെ​ ​
വി​ല​ ​കൂ​ട്ടു​ന്നു

സ്‌​കോ​ഡ​ ​കാ​റു​ക​ളു​ടെ​ ​വി​ല​ ​ജ​നു​വ​രി​ ​ഒ​ന്ന് ​മു​ത​ൽ​ ​മൂ​ന്ന് ​ശ​ത​മാ​നം​ ​കൂ​ടും.​ ​കു​ഷാ​ഖ്,​ ​സ്ലാ​വി​യ,​ ​സു​പ്പ​ർ​ബ്,​ ​കോ​ഡി​യാ​ഖ് ​അ​ട​ക്കം​ ​വി​പ​ണി​യി​ലു​ള്ള​ ​എ​ല്ലാ​ ​മോ​ഡ​ലു​ക​ൾ​ക്കും​ ​വി​ല​ ​വ​ർ​ദ്ധ​ന​ ​ബാ​ധ​ക​മാ​ണ്.​ ​അ​ടു​ത്ത​ ​വ​ർ​ഷ​മാ​ദ്യം​ ​ഷോ​റൂ​മു​ക​ളി​ലെ​ത്തു​ന്ന​ ​കൈ​ലാ​ക്കി​ന്റെ​ ​വി​ല​യി​ൽ​ ​വ​ർ​ദ്ധ​ന​യു​ണ്ടാ​കി​ല്ല.​ ​ബു​ക്കിം​ഗ് 33,333​ ​ൽ​ ​എ​ത്തു​ന്ന​തു​വ​രെ​ ​മു​ൻ​പ് ​പ്ര​ഖ്യാ​പി​ച്ച​ ​വി​ല​യാ​യി​രി​ക്കും.
ഘ​ട​ക​ങ്ങ​ളു​ടെ​ ​വി​ല​യി​ലും​ ​പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വി​ലു​മു​ണ്ടാ​യ​ ​സ​മ്മ​ർ​ദ്ദ​മാ​ണ് ​കാ​റു​ക​ളു​ടെ​ ​വി​ല​ ​വ​ർ​ദ്ധ​ന​ ​അ​നി​വാ​ര്യ​മാ​ക്കി​യ​തെ​ന്ന് ​ക​മ്പ​നി​ ​വ്യ​ക്ത​മാ​ക്കി.​ 2026​ൽ​ ​വാ​ർ​ഷി​ക​ ​വി​ൽ​പ്പ​ന​ ​ഒ​രു​ ​ല​ക്ഷ​മാ​ക്കാ​ൻ​ ​ല​ക്ഷ്യ​മി​ടു​ന്ന​ ​സ്‌​കോ​ഡ​യ്ക്ക് ​കൈ​ലാ​ഖി​ന്റെ​ ​വ​ര​വ് ​സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.സ​വി​ശേ​ഷ​ ​രൂ​പ​ക​ൽ​പ്പ​ന,​ ​ഉ​യ​ർ​ന്ന​ ​സു​ര​ക്ഷി​ത​ത്വം,​ ​സു​ഖ​ക​ര​യാ​യ​ ​ഡ്രൈ​വിം​ഗ് ​എ​ന്നി​വ​ ​ഒ​ത്തി​ണ​ങ്ങി​യ​യാ​ണ് ​കൈ​ലാ​ഖ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360