SignIn
Kerala Kaumudi Online
Saturday, 24 October 2026 5.54 PM IST

ബസുകൾക്ക് വൻ ഓർഡറുകൾ നേടി ടാറ്റാ മോട്ടോഴ്സ്

tata-bus

കൊച്ചി: ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ(യു.പി.എസ്.ആർ.ടി.സി) നിന്ന് എൽ.പി.ഒ 1618 ഇനത്തിൽപ്പെട്ട 1297 ബസുകൾ വിൽക്കുന്നതിനുള്ള കരാർ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് നേടി. ഒരുവർഷത്തിനുള്ളിൽ മൂന്ന് തവണകളായി 3,500 യൂണിറ്റുകളുടെ കരാറാണ് ടാറ്റ മോട്ടോഴ്‌സ് നേടിയത്.
മികച്ച പ്രകടനവും യാത്ര സുഖവുമായി കുറഞ്ഞ ചെലവിൽ ദീർഘദൂര യാത്രകൾക്കാണ് ടാറ്റയുടെ എൽ.പി.ഒ 1618 ഡീസൽ ബസ് രൂപകല്പന ചെയ്തിരിക്കുന്നത്. ഉയർന്ന നിലവാരമുള്ള യാത്രാപരിഹാരങ്ങൾ നൽകുന്നതിലെ പ്രതിബദ്ധയ്‌ക്ക് അടിവരയിടുന്നതാണ് കരാറെന്ന് ടാറ്റ മോട്ടോഴ്‌സിന്റെ വൈസ് പ്രസിഡന്റും കൊമേഴ്‌സ്യൽ പാസഞ്ചർ വെഹിക്കിൾ ബിസിനസ് മേധാവിയുമായ എസ്. ആനന്ദ് പറഞ്ഞു. സ്ഥിരതയുള്ള പ്രകടനവും കഴിവും പൊതുഗതാഗത ആവാസവ്യവസ്ഥയിലെ തങ്ങളുടെ സാങ്കേതിക വൈദഗ്ദ്ധ്യവും വിശ്വാസ്യതയുമാണ് ഓർഡറിലൂടെ പ്രകടമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
2023 ഡിസംബറിലും 2024 ഒക്ടോബറിലുമായി യു.പി.എസ്.ആർ.ടി.സിൽ നിന്ന് ടാറ്റ മോട്ടോഴ്‌സ് ഓർഡറുകൾ നേടിയിരുന്നു. പുതിയ ഓർഡർ സർക്കാർ ഗതാഗത സ്ഥാപനങ്ങൾക്ക് വാഹന ഉടമകൾക്കുമിടയിൽ മൊബിലിറ്റി സൊല്യൂഷൻ പ്രൊവൈഡറെന്ന നിലയിൽ ടാറ്റ മോട്ടോഴ്‌സിനുള്ള അംഗീകാരം വ്യക്തമാക്കുന്നു.

ബി.എം.ടി.സിക്ക് 148 സ്റ്റാർ ഇലക്ട്രിക് ബസുകൾ

ബംഗളൂരു മോട്ടോർ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ (ബി.എം.ടി.സി) നിന്ന് 148 ഇലക്ട്രിക് ബസുകൾക്കായി ടാറ്റ മോട്ടോഴ്‌സിന്റെ ഉപസ്ഥാപനമായ ടി.എം.എൽ സ്മാർട്ട് സിറ്റി മൊബിലിറ്റി സൊല്യൂഷൻസ് ലിമിറ്റഡ് ടാറ്റ സ്റ്റാർബസ് ഇ.വി 12 മീറ്റർ ലോഫ്‌ലോർ ഇലക്ട്രിക് ബസുകളുടെ കരാർ നേടി.

ബസുകളുടെ വിതരണത്തിനും പ്രവർത്തനത്തിനും പരിപാലനത്തിനും 12 വർഷത്തേക്കാണ് കരാർ. 921 ഇലക്ട്രിക് ബസുകളുടെ മുൻ ഓർഡറിന് പുറമെയാണ് പുതിയ ഓർഡർ. മികച്ച ഡിസൈനും ഇൻക്ലാസ് സവിശേഷതകളും കൊണ്ട് സുസ്ഥിരവും സുഖപ്രദവുമായ യാത്രാനുഭവം നൽകാൻ ടാറ്റ സ്റ്റാർബസ് ഇ.വിക്ക് സാധിക്കുന്നു. ബംഗളൂരു നഗരത്തിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രയ്ക്കായി വികസിപ്പിച്ചെടുത്ത ബസാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, TATA MOTORS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360