SignIn
Kerala Kaumudi Online
Saturday, 24 October 2026 5.55 PM IST

ഹൈബ്രിഡ് ഇലക്ട്രിക് കാർ കാമ്രി നിരത്തിൽ

camry2

കൊച്ചി: ശക്തമായ പ്രകടനം, മികച്ച സ്‌റ്റൈൽ, സുരക്ഷ എന്നിവ സംയോജിപ്പിച്ച് ഉപഭോക്താക്കൾക്ക് ആഡംബര സെഡാൻ അനുഭവം നൽകുന്ന പരിസ്ഥിതിസൗഹൃദ വാഹനമായ പുതിയ ഹൈബ്രിഡ് ഇലക്ട്രിക് കാമ്രി കാറുകൾ ടൊയോട്ട കിർലോസ്‌കർ മോട്ടോർ പുറത്തിറക്കി.

ടൊയോട്ടയുടെ അഞ്ചാംതലമുറ ഹൈബ്രിഡ് ടെക്‌നോളജിയും ഉയർന്ന ശേഷിയുള്ള ലിഥിയം അയൺ ബാറ്ററിയും ചേർന്ന് ഏറ്റവും മികച്ച ഇന്ധനക്ഷമതയായ 25.49 കിലോമീറ്റർ, ലിറ്റർ ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നു. നവീകരിച്ച 2.5 ലിറ്റർ ഡൈനാമിക് ഫോഴ്‌സ് എൻജിൻ പവറിന്റെയും സുഗമമായ ഡ്രൈവിംഗ് അനുഭവത്തിന്റെയും ഏറ്റവും മികച്ച സംയോജനമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക.

ഏറ്റവും പുതിയ ടൊയോട്ട സേഫ്‌റ്റി സെൻസ് 3.0 (ടി.എസ്.എസ് 3.0), 9 എസ്.ആർ.എസ് എയർബാഗുകൾ (ഫ്രണ്ട് ഡ്രൈവറും പാസഞ്ചറും, ഫ്രണ്ട് സൈഡ്, റിയർ സൈഡ്, കർട്ടൻ ഷീൽഡ്, ഡ്രൈവറുടെ കാൽമുട്ടിന്റെ ഭാഗം), എന്നിവ ഡ്രൈവർക്കും സഹയാത്രക്കാർക്കും പൂർണ സുരക്ഷ ഉറപ്പാക്കുന്നു. വാഹനത്തിന്റെ ഫ്രണ്ട് ബമ്പറും ഉയർന്നതും വീതിയുള്ളതുമായ ലോവർ ഗ്രില്ലും പുതിയ ബോൾഡ് ലുക്കാണ് വാഹനത്തിന് നൽകുന്നത്.

ഡാറ്റാ കമ്മ്യൂണിക്കേഷൻ മൊഡ്യൂൾ (ഡി.സി.എം), റിമോട്ട് എ.സി പാക്കേജ്, വിനോദവും ആപ്പുകളും അടങ്ങിയ 12.3 ഇഞ്ച് മൾട്ടിമീഡിയ ഉൾപ്പെടുന്ന കട്ടിംഗ് എഡ്‌ജ് ടെലിമാറ്റിക്‌സും ഉജ്വലമായ ഗ്രാഫിക്‌സും മികച്ച ഡിസ്‌പ്ലേ നിലവാരവും നൽകുന്ന പൂർണ ഗ്രാഫിക് മീറ്റർ 12.3 ഇഞ്ച് മൾട്ടിഇൻഫർമേഷൻ ഡിസ്‌പ്ലേയും(എം.ഐ.ഡി) വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു. ഇന്ത്യയിലുടനീളം 48 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയിൽ പുതിയ കാമ്രി ഹൈബ്രിഡ് ഇലക്ട്രിക് വാഹനം ലഭ്യമാണ്.

പുതിയ 2.5 ലിറ്റർ ഡൈനാമിക് ഫോഴ്‌സ് എൻജിൻ, ട്രാൻസ്മിഷൻ ഇ.സി.വി.ടി (ഇലക്ട്രോണിക് കണ്ടിന്യൂസ്ലി വേരിയബിൾ ട്രാൻസ്മിഷൻ) സ്‌പോർട്‌സ്, ഇക്കോ, സാധാരണ ഡ്രൈവിംഗ് മോഡുകൾ, മാനുവൽ ഡ്രൈവ് പോലുള്ള അനുഭവത്തിനായി 10 സ്പീഡ് സീക്വൻഷ്യൽ ഷിഫ്‌റ്റ് മോഡ്, ഫിഫ്ത്ത് ജനറേഷൻ ടൊയോട്ട ഹൈബ്രിഡ് സിസ്റ്റം, നൂതനവും ഭാരം കുറഞ്ഞതുമായ ലിഥിയം അയൺ ബാറ്ററി, ഒപ്റ്റിമൽ ട്രൂൺഡ് മാക്‌പെർസൺ സ്‌റ്റാർട്ട് സസ്‌പെൻഷൻ, മൾട്ടിലിങ്ക് ടൈപ്പ് തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകളെന്ന് കിർലോസ്‌കർ അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, TOYOTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360