SignIn
Kerala Kaumudi Online
Friday, 23 October 2026 2.12 AM IST

നിസാനും ഹോണ്ടയ്ക്കുമൊപ്പം സഹകരണത്തിന് മിറ്റ്സുബിഷി

honda-and-nisan

കൊച്ചി: വാഹന നിർമ്മാണ വിപണിയിൽ ഒരുമിച്ച് മുന്നേറാൻ നിസാനും ഹോണ്ടയും. നിസാനുമായി സഖ്യത്തിലുള്ള ജാപ്പനീസ് കമ്പനിയായ മിറ്റ്‌സുബിഷിയും ലയനത്തിന്റെ ഭാഗമാകും. ഇതിനായുള്ള ധാരണാപത്രത്തിൽ മൂന്നു കമ്പനികളും ചേർന്ന് ഒപ്പുവെച്ചു. കഴിഞ്ഞ ആഗസ്റ്റിലാണ് ഹോണ്ടയും നിസാനും തമ്മിൽ ലയന ചർച്ചയ്ക്ക് തുടക്കമിട്ടത്. ആഗോള വാഹനവിപണിയിലെ അതിവേഗ മാറ്റങ്ങളാണ് ലയനത്തിന് കാരണം. പ്രധാനമായും ഇലക്ട്രിക് വാഹനങ്ങൾ, ഇന്റലിജന്റ് വാഹന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലാണ് പുതിയ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുക. പരസ്പര സഹകരണത്തിലൂടെ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട ഉത്‌പന്നങ്ങൾ ലഭ്യമാക്കുമെന്ന് നിസാന്റെ സി.ഇ.ഒ മകോട്ടോ ഉച്ചിട പറഞ്ഞു. വാഹനവിപണിയിലെ കാലാനുസൃത മാറ്റങ്ങൾക്ക് ഈ ലയനം വേഗം കൂട്ടുമെന്ന് ഹോണ്ടയുടെ സി.ഇ.ഒ ടോഷിഹിറോ മൈബും പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360