SignIn
Kerala Kaumudi Online
Friday, 23 October 2026 2.12 AM IST

വൈദ്യുത ചാർജിംഗ് ശൃംഖല വ്യാപിപ്പിക്കാൻ ടാറ്റ

tata

കൊച്ചി: ഒന്നരവർഷത്തിനുള്ളിൽ ഇന്ത്യയിൽ 22,000 വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ടാറ്റ ഇ.വി പദ്ധതി തയ്യാറാക്കി. ആറ് ചാർജ് പോയിന്റ് ഓപ്പറേറ്റർമാരുമായും (സി.പി.ഒ.) രണ്ട് ഓയിൽ മാർക്കറ്റിംഗ് കമ്പനികളുമായും (ഒ.എം.സി.) സഹകരിച്ചാണ് സ്റ്റേഷനുകൾ സ്ഥാപിക്കുക.

ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റാൻ ചാർജിംഗ് സ്റ്റേഷനുകൾ അധികമായി സ്ഥാപിക്കാനും മികച്ച രീതിയിൽ മാനേജ് ചെയ്യാനുമാണ് തീരുമാനം. ഇന്ത്യൻ റോഡുകളിൽ 1.9 ലക്ഷത്തിലധികം വൈദ്യുത വാഹനങ്ങളുണ്ടെന്നാണ് കണക്കുകൾ.

വൈദ്യുത വാഹനങ്ങൾ സ്ഥിരം ഉപയോഗിക്കുന്നതിന് ടാറ്റ പവറുമായി ചേർന്ന് ടാറ്റ ഇ.വി റൂഫ്‌ടോപ്പ് സോളാർ സംവിധാനം ഉപയോഗിക്കുന്ന സംയോജിത സാമ്പത്തിക പാക്കേജ് അവതരിപ്പിക്കും. 20 ശതമാനം ഉപയോക്താക്കൾ മേൽക്കൂര സോളാർ സ്ഥാപിച്ചതായി പഠനത്തിൽ കണ്ടെത്തി. 93 ശതമാനം വൈദ്യുതവാഹനങ്ങളും വീട്ടിൽ നിന്നാണ് ചാർജ് ചെയ്യുന്നത്. പരിസ്ഥിതിസൗഹൃദവും ചെലവ് കുറഞ്ഞതുമായ യാത്രാസൗകര്യങ്ങളുടെ വർദ്ധിക്കുന്ന സ്വീകാര്യതയെ പ്രയോജനപ്പെടുത്തുകയാണ് ടാറ്റാ ഇ.വിയുടെ ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, TATAEV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360