
പവൻ വില 360 രൂപ കുറഞ്ഞു
കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് പവൻ വില ഇന്നലെ 36 രൂപ കുറഞ്ഞ് 57,720 രൂപയിലെത്തി. ഗ്രാമിന്റെ വില 45 രൂപ ഇടിഞ്ഞ് 7,215 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,639 ഡോളർ വരെ താഴ്ന്നിരുന്നു. ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്നതിന് മുന്നോടിയായി ഡോളർ കരുത്താർജിച്ചതാണ് സ്വർണ വിലയിൽ ഇടിവുണ്ടാക്കിയത്. ട്രംപ് ആദ്യം അധികാരത്തിലെത്തിയപ്പോൾ സ്വർണ വില 1,250 ഡോളറിലായിരുന്നു. അധികാരം ഒഴിയുന്നതുവരെ വില 1,350 ഡോളർ നിലവാരത്തിൽ തുടർന്നു. ബൈഡൻ പ്രസിഡന്റായതോടെയാണ് സ്വർണ വില ഉയരാൻ തുടങ്ങിയത്. അമേരിക്കയിലെ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്കിൽ ഗണ്യമായ കുറവ് വരുത്തിയാൽ സ്വർണ വില കുതിച്ചുയരാൻ ഇടയുണ്ട്. ഡോളറിന്റെ സ്ഥിരത സംബന്ധിച്ച ആശങ്കകൾ കണക്കിലെടുത്ത് ലോകത്തിലെ പ്രമുഖ കേന്ദ്ര ബാങ്കുകൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങികൂട്ടുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |