SignIn
Kerala Kaumudi Online
Friday, 23 October 2026 11.32 AM IST

എച്ച്.ഡി.എഫ്.സി ബാങ്ക് വായ്പാ വിതരണത്തിൽ തളർച്ച

hdfc

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വായ്പാ വിതരണത്തിൽ ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 7.6 ശതമാനം വളർച്ചയുണ്ടായി. ഇക്കാലളയളവിൽ മൊത്തം 26,27,600 കോടി രൂപയുടെ വായ്പയാണ് ബാങ്ക് നൽകിയത്.

റീട്ടെയിൽ മേഖല 10 ശതമാനം വളർച്ചയോടെ ശക്തമായ പ്രകടനം കാഴ്ചവച്ചു. കൊമേഴ്സ്യൽ, ഗ്രാമീണ ബാങ്കിംഗ് വായ്പകൾ 11.5 ശതമാനം ഉയർന്നു. എന്നാൽ കോർപ്പറേറ്റ്, ഹോൾസെയിൽ വായ്പകളിൽ 10.3 ശതമാനം കുറവുണ്ടായി,

ബാങ്കിന്റെ നിക്ഷേപം 15.9 ശതമാനം ഉയർന്ന് 24,52,700 കോടി രൂപയായി. കറന്റ് അക്കൗണ്ട്-സേവിംഗ്സ് അക്കൗണ്ട് നിക്ഷേപങ്ങൾ ആറ് ശതമാനം മാത്രമാണ് ഉയർന്നത്. .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360